പ്രാവിൻകൂട് ഷാപ്പ് റിവ്യൂ | ഒരു കിടിലൻ ഡാർക്ക് ഹ്യൂമർ മാജിക്ക് ഷോ

Starcast : BASIL JOSEPH, SOUBIN SHAHIR, CHEMBAN VINOD, CHANDHINI SREEDHAR, SHIVAJITH, SABAREESH VARMA

Director: SREERAJ SREEDHARAN

( 4 / 5 )

തൂമ്പ എന്നൊരു ഷോർട് ഫിലിം ഉണ്ട്. അച്ഛന്റെ മദ്യപാനവും അതിലൂടെ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും മൂലമുണ്ടാകുന്ന ഒരു പ്രശ്നത്തിന്റെ സൈക്കോളജിക്കൽ ത്രില്ലെർ.ശ്രീരാജ് ശ്രീധരൻ സംവിധാനം ചെയ്ത ആ ഷോർട് ഫിലിം കണ്ടിട്ടില്ലെങ്കിൽ ഒന്ന് പോയി കാണുക. ആള് ചില്ലറക്കാരനല്ല എന്നും ഇതിലും കൂടിയ മരുന്നുകൾ ആളുടെ കയ്യിൽ ഉണ്ടെന്നും അപ്പോൾ മനസിലാകും. പറഞ്ഞു വരുന്നത് അൻവർ റഷീദ് നിർമ്മിച്ച് ബേസിൽ ജോസഫ്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ചാന്ദിനി ശ്രീധർ, ശിവജിത് , ശബരീഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പ്രാവിൻ കൂടു ഷാപ്പിനെ പറ്റിയാണ്. ശ്രീരാജ് ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഒരു ഡാർക്ക് ഹ്യൂമർ ത്രില്ലെർ ആണ്.

മലയാള സിനിമയുടെ ഹിറ്റ് സ്റ്റാർ ആണ് ബേസിൽ ജോസഫ്. കഴിഞ്ഞ വർഷം ബേസിൽ ചെയ്ത എല്ലാ ചിത്രങ്ങളും കഥാപാത്രങ്ങളും ഹിറ്റ് ലിസ്റ്റിൽ കേറിയവയാണ്. 2025 ലും അത് ആവർത്തിക്കുകയാണ് പ്രാവിന്കൂട് ഷാപ്പിലൂടെ. ഒരു ഷാപ്പും അവിടെ ഉണ്ടാകുന്ന ഒരു സംഭവവും, ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഒരു മാജിക്ക് കാണുംപോലെ വിചിത്രമാണ് സിനിമയിലെ ഓരോ രംഗങ്ങളും.

തൃശ്ശൂരിലെയ്ക്ക് അടുത്തിടെ ട്രാൻസ്ഫർ ആയി വന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് എസ് ഐ സന്തോഷ് സി ജെ. ചാർജെടുത്ത അടുത്ത ദിവസം തന്നെ പ്രാവിൻ കൂടു ഷാപ്പിൽ ഉടമയായ കൊമ്പൻ ബാബു എന്ന ബാബുവേട്ടൻ തൂങ്ങി മരിക്കുന്നു. പ്രേത്യക്ഷത്തിൽ സംഭവം ഒരു കൊലപാതകം ആണെന്ന് കണ്ടു പിടിക്കുന്ന എസ് ഐ സന്തോഷിനെ തന്നെ കേസ് അന്വേഷണം ഉദ്യോഗസ്ഥർ ഏൽപ്പിക്കുന്നു.സംഭവം നടക്കുമ്പോൾ ഷാപ്പിൽ ഉണ്ടായിരുന്നത് 10 പേരായിരുന്നു. അതുകൊണ്ട് തന്നെ ആ 10 പേരും സംശയത്തിന്റെ നിഴലിലാണ്.


ബേസിൽ ജോസഫ്‌ ആണ് എസ് ഐ സന്തോഷ് സി ജെ ആയി അഭിനയിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം കാരണം മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആൾ ആണ് എസ് ഐ സന്തോഷ്. ടിപ്പിക്കൽ പോലീസുകാരുടെ പീഡന നടപടികളോട് മുഖം തിരിക്കുന്ന, പഠിച്ച പുസ്തകത്തിലൂടെയുള്ള ശാസ്ത്രീയമായി കേസ് അന്വേഷിച്ചു തെളിയുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് എസ് ഐ സന്തോഷ് സി ജെ . ബേസിലിനെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നുമല്ല എസ് ഐ സന്തോഷ്. പക്ഷെ അത് ഗംഭീരമായി തന്നെ അവതരിപ്പിച്ചു എന്നാണ് പറയണ്ടത്ത്. ഏറ്റെടുക്കുന്ന കേസുകൾ എല്ലാം തെളിയിക്കാൻ വ്യഗ്രത കാണിക്കുന്ന ,തന്റെ പ്രവർത്തിയിൽ കൈയ്യടി ആഗ്രഹിക്കുന്ന, സ്മാർട്ടും അതേപോലെ ബുദ്ധിമാനുമായ ഒരു ആത്മാത്ര പോലീസ് ഉദ്യോഗസ്ഥൻ.സൗബിൻ ഷഹിറിന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ ചിത്രത്തിൽ രചിച്ചിട്ടുള്ളതാണ്. ഒരുപ്പാട് ഇൻസെക്യൂരിറ്റീസും, അതിൽ നിന്നുണ്ടാകുന്ന ദേഷ്യവും മനസിൽ കൊണ്ട് നടക്കുന്നയാൾ ആണ് സൗബിന്റെ കഥാപാത്രമായ കണ്ണൻ. എന്നാൽ ആ കഥാപാത്രത്തിന്റെ വളരെ നിഷ്കളങ്കതയും ശരീരഭാഷയും സൗബിൻ മികച്ചതാക്കി. വർഷങ്ങൾക്ക് ശേഷമാണ് ചാന്ദിനി ശ്രീധർ എന്ന അഭിനേത്രി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്, മെറിണ്ടാ എന്ന കഥാപാത്രത്തിൽ ചാന്ദിനി വളരെ കോൺവിൻസിങ് ആയി തന്നെ പ്രകടനം നടത്തി. ചെമ്പൻ വിനോദിന്റെ കഥാപാത്രവും ചിത്രത്തിൽ വളരെ പ്രാധാന്യം ഉള്ളത് തന്നെയാണ്. എടുത്ത് പറയേണ്ടതായി സിനിമയിൽ തോന്നിയ വളരെ സ്വാഭാവികമായ എന്നാൽ ഗംഭീരമായ പ്രകടനം നടത്തിയത്, ഷാപ്പിലെ 2 പ്രായമായ വ്യക്തികൾ , കൊമ്പൻ ബാബു ആയി വന്ന ശിവജിത്, നിയാസ് ബക്കർ , സി ഐ ആയി അഭിനയിച്ച പേരറിയാത്ത ഒരാൾ എന്നിവരാണ്.കൊമ്പൻ ബാബു ആയി വന്ന ശിവജിത് അന്യായ പ്രകടനം ആണ് സിനിമയിൽ. ആ കഥാപാത്രത്തിന്റെ ഒരു ഭീകരതയും അധികാരത്തിന്റെ ധ്രാഷ്ട്യവും വ്യക്തമാകുന്ന രീതിയിൽ മികച്ച അഭിനയമാണ് ശിവജിത് കാഴ്ചവെച്ചത്. അതേപോലെ കൊമ്പൻ ബാബുവുന്റെ ശരീര ഭാഷയും ചേർന്ന ഒരു പെർഫെക്റ്റ് കാസ്റ്റിംഗ് ആയിരുന്നു ശിവജിത്തിന്റേത്.



ഗംഭീരമായ ഒരു ആദ്യ പകുതി ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നു. ശ്രീരാജ് ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ആദ്യ പകുതി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണിലൂടെയാണെങ്കിൽ രണ്ടാം പകുതി സംശയിക്കുന്ന വ്യക്തികളിലൂടെയാണ്. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾ ആണ് ഏറ്റവും ഗംഭീരമായത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം, ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിംഗ്, വിഷ്ണു വിജയുടെ സംഗീതം , അതോടൊപ്പം ചിത്രത്തിന്റെ ശബ്ദ മിശ്രണവും കയ്യടി അർഹിക്കുന്നു.പലരുടെയും കാഴചപ്പാടും റിവീലിംഗും ഒക്കെയുള്ള രംഗങ്ങളും, ധാരാളം ഇൻസേർട്ട് ഷോട്ടുകലും ഷഫീക്ക് മുഹമ്മദിന്റെ എഡിറ്റിംഗ് മികച്ചതാക്കി. കാഴ്ചകാരനിൽ കൺഫ്യൂഷൻ ഉണ്ടാകുന്ന സെക്കന്റ് ഹാഫിൽ ഇത്തരം രംഗങ്ങൾ എഡിറ്റിംഗ് കൊണ്ടാണ് വളരെ എൻഗേജിങ് ആയി പ്രേക്ഷകന് തോന്നുന്നത്.

കൂടാതെ ചിത്രത്തിലെ രണ്ടു കിടിലൻ തിയേറ്റർ എക്സ്പെരിയൻസ് ആണ് ചെയ്‌സിങ് രംഗങ്ങൾ .

ഗപ്പി, തല്ലുമാല , പ്രേമലു എന്നീ ചിത്രങ്ങളുടെ സംഗീതത്തിന് ശേഷം വിഷ്ണു വിജയുടെ ബി ജി എമും ഗാനങ്ങളും സിനിമയുടെ വൈബിനു അനുസരിച്ചുള്ളത് തന്നെയായിരുന്നു.

ദഡാർക്ക് ഹ്യൂമർ ത്രില്ലെർ ആയതുകൊണ്ട് തന്നെ ചിത്രത്തിലെ പല കോമഡികളും സിറ്റുവേഷൻ അനുസരിച്ചു വളരെ സ്വാഭാവികമായി പറയുന്നതാണ്. പിന്നെ തൃശൂർ ഭാഷ വളരെ മികച്ച രീതിയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഭാഷയിലൂടെ ഉള്ള കോമഡികളും പ്രേക്ഷകരെ ചിരിപ്പിക്കുന്നതാണ്. വളരെ സീരിയസ് ആയ രംഗങ്ങളിലും ഇത്തരം കോമഡി വാർക്കായി എന്നതാണ് പ്രാവിൻകൂട് ഷാപ്പിന്റെ വിജയം .മാജിക്കുകളും അതിലെ സൂത്രങ്ങളും അതിന്റെ സത്യവും അറിയുന്നവരിലെ ഒരു മിസ്റ്ററി ആണ് ചിത്രം പറയുന്നത്. ഓവർ ഓൾ ചിത്രം ഈ വർഷത്തെ ഒരു മികച്ച തിയേറ്റർ എക്സ്പെരിയൻസ് തന്നെയാണ്.

Related Articles
Next Story