തണുപ്പ് , A NEW TAKE ON LOVE ....

Starcast : Nidheesh Nambiar, Jibiya TC,Kuttickal Jayachandran, Arun Kumar

Director: Rakesh Narayanan

( 3.5 / 5 )

രാകേഷ്തണുപ്പ് ,

A NEW TAKE ON LOVE നാരായണൻ രചനയും സംവിധാനവും നിർവഹിച്ച്, 2024 ഒക്ടോബർ 4ന് പുറത്തിറങ്ങിയ മലയാളം സിനിമയാണ് 'തണുപ്പ്'. നിധീഷ് നമ്പ്യാർ, ജിബിയാ ടി സി, കുറ്റിക്കൽ ജയചന്ദ്രൻ, അരുൺ കുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ശക്തയമായ സാമൂഹ്യ പ്രശ്നത്തിനെയാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന സദാചാരങ്ങളും മറ്റൊരാളുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് തലയിടാനുള്ള ആളുകളുടെ അമിതമായ താല്പര്യവും, അത് ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ചിത്രത്തിലൂടെ അഭിസംബോധന ചെയ്യുകയാണ് സംവിധയകൻ. മികച്ച സ്ക്രിപ്റ്റോടുകൂടി എത്തിയ സിനിമയുടെ ദൈർഘ്യം ഒരു മണിക്കൂറും 55 മിനിറ്റുമാണ്. കഥാമേഖലയും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ വ്യത്യസ്തമാക്കുന്നു.

സിനിമയുടെ പ്രമേയം പ്രേക്ഷകരുമായി വളരെ അടുത്തിരിക്കുന്നതാണെങ്കിലും പുതിയ തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ തന്റെ വീക്ഷണത്തിലൂടെ, പ്രേക്ഷകരെ കഥയിലേക്കും അതിന്റെ ആഴങ്ങളിലേക്കും കൊണ്ടുപോകുന്നു.

പ്രധാന കഥാപാത്രങ്ങളായ പ്രതീഷിനെയും ട്രീസയെയും അവതരിപ്പിച്ചിരിക്കുന്നത് നിധീഷ് നമ്പ്യാരും ജിബിയയുമാണ്. കുറ്റിക്കൽ ജയചന്ദ്രൻ, അരുൺകുമാർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലും എത്തുന്നുണ്ട്.


ആർട്ടിസ്റ്റായ പ്രതീഷ് എന്ന ചെറുപ്പക്കാരനിലൂടെയും അയാളുടെ ഭാര്യയായ ട്രീസയിലൂടെയും കടന്നുപോകുന്ന, സാധാരണ ജീവിതവും സങ്കീർണതകളും അവരടങ്ങുന്ന സമൂഹത്തെയും അവതരിപ്പിക്കുന്നതുമാണ് സിനിമ. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി-മത വേർതിരിവിനെയും സദാചാര പ്രവണതകളെയും ഇത് തുറന്നുകാട്ടുന്നു. ചിത്രത്തിന്റെ പേര് ഓർമ്മിപ്പിക്കും പോലെ തന്നെ അവർ അനുഭവിക്കുന്ന സംഘർഷങ്ങളും നേരിടുന്ന ജീവിത സാഹചര്യങ്ങളും ഉണ്ടാക്കുന്ന ചൂടിൽ നിന്ന് മുക്തി നേടാനായി തണുപ്പിലേക്ക് എത്തുന്നവരെ അവസാനം നമുക്ക് ചിത്രത്തിൽ കാണാൻ കഴിയും .

കാര്യകാരണങ്ങൾ അറിയാതെ, ഒരാളുടെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലുന്ന ഓരോ മനുഷ്യനുമുള്ള മറുപടിയായിട്ടാണ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നത്. കൂടാതെ, സിനിമയിലെ ബിബിൻ അശോകിന്റെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധേയമാണ്. മണികണ്ഠൻ പി എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഏറെ പ്രത്യേകതകളടങ്ങുന്ന ചിത്രം എന്നതിലുപരിയായി സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതകളുടെ തുറന്നുകാട്ടലായാണ് സിനിമ പ്രവർത്തിക്കുന്നത്.

Related Articles
Next Story