തിയേറ്ററില്‍ പൊട്ടിച്ചിരി സമ്മാനിച്ച് വുടുവും ബറോസും

ഗോവന്‍ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുന്നത്. ഒന്ന് 400 വര്‍ഷങ്ങള്‍ക്കു മുന്‍പ്, മറ്റൊന്ന് വര്‍ത്തമാന കാലം.ഗോവയിലെ ഗാമ എന്ന രാജാവിന്റെ വിശ്വസ്തനായ അടിമയാണ് ബറോസ്.

Starcast : mohanlal vudus

Director: mohanlal

( 0 / 5 )

1980ലെ ഒരു ക്രിസ്മസ് ദിവസത്തില്‍ വില്ലനായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് നായക വേഷങ്ങളിലേക്ക് രംഗപ്രവേശം ചെയ്ത മലയാളികളെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍. വീണ്ടും ഒരു ക്രിസ്മസ് ദിവസത്തില്‍ സംവിധായകനായെത്തി അതിശയിപ്പിക്കുകയാണ്.

നിധി കാക്കുന്ന ഭൂതത്തിന്റെ കഥ മലയാളികള്‍ക്ക് എന്നല്ല ഏതൊരു ഭാഷക്കാര്‍ക്കും പുതിയതല്ല. ആ ത്രെഡില്‍ നിന്നാണ് ഫിറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ നിധി കാക്കുന്ന ഭൂതമായി എത്തുകയാണ് നടന വിസ്മയം മോഹന്‍ലാല്‍.

ഗോവന്‍ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുന്നത്. ഒന്ന് 400 വര്‍ഷങ്ങള്‍ക്കു മുന്‍പ്, മറ്റൊന്ന് വര്‍ത്തമാന കാലം.ഗോവയിലെ ഗാമ എന്ന രാജാവിന്റെ വിശ്വസ്തനായ അടിമയാണ് ബറോസ്. ഒരു ഘട്ടത്തില്‍ ഗാമയ്ക്ക് ഗോവ വിട്ടുപോകേണ്ടി വന്നപ്പോള്‍ അയാള്‍ അയാളുടെ നിധിയുടെ കാവല്‍ ബറോസിനെ ഏല്‍പ്പിക്കുന്നു. 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഏല്‍പ്പിച്ച നിധിയുടെ കാവല്‍ വര്‍ത്തമാനകാലത്തില്‍ കാമയുടെ പിന്‍മുറക്കാര്‍ക്ക് കൈമാറാനായി കാത്തിരിക്കുകയാണ് ബറോസ്. ഇസബെല്ല എന്ന ഗാമയുടെ പിന്മുറക്കാരിയായ പെണ്‍കുട്ടിക്ക് നിധി കൈമാറാന്‍ ശ്രമിക്കുന്ന ബറോസിനെയും അത് തടയാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളെയും കുറിച്ച് ഒരു മുത്തശ്ശി കഥ പോലെ സിനിമ പറഞ്ഞുതരുന്നു.

തിയേറ്ററില്‍ കുട്ടികളെ ഏറെ ആകര്‍ഷിച്ചതും രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചതും റോസിന് വഴികാട്ടിയായും ഇടയ്ക്കിടെ ബറോസിനെ കളിയാക്കിയും കൂടെ നില്‍ക്കുന്ന വുഡു എന്ന പാവയാണ്. വുഡുവിന്റെ അനിമേഷന്‍ അതിഗംഭീരം ആയിരുന്നു. വുടുവും ബറോസും തമ്മിലുള്ള സംഭാഷണങ്ങള്‍ പലപ്പോഴും തിയേറ്ററില്‍ പൊട്ടിച്ചിരി സമ്മാനിച്ചു.

ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ എന്ന പുസ്തകത്തിന്റെ അഡാപ്‌റ്റേഷന്‍ ആയതുകൊണ്ടാവണം പലയിടങ്ങളിലും സിനിമ നാടകീയമായി തോന്നി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും ആ നാടകീയത കാണാന്‍ കഴിയും.

പൂര്‍ണ്ണമായും ത്രീഡി ക്യാമറയില്‍ ഷൂട്ട് ചെയ്ത ചിത്രം അതിന്റെ ദൃശ്യഭംഗി കൊണ്ടും സാങ്കേതികത കൊണ്ടും മികച്ച നില്‍ക്കുന്നു. ചിത്രത്തിന്റെ വി എഫ് എക്‌സ് കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാണ്. സന്തോഷ് ശിവന്റെ ക്യാമറയും സന്തോഷ് രാമന്റെ കലാസംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന നിലവിലെ ഗോവയും ഫിറോസിന്റെ നിലവറയും ഒക്കെ ഉള്‍പ്പെടുന്ന ലൊക്കേഷനുകളും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ചിത്രത്തിന്റെ സംഗീതത്തിന്റെ ഭാഗമായ നാദസ്വരം അതിനെ കൂടുതല്‍ ഹൃദയമാക്കുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് ബറോസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് എന്തായാലും ബറോസും പ്രിയപ്പെട്ടത് തന്നെയായിരിക്കും.

Bivin
Bivin  
Related Articles
Next Story