പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്തയച്ചു താരസംഘടനയായ ‘അമ്മ’

കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും (ഫെഫ്ക) ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഘടനകളും ചേര്‍ന്ന് സിനിമ മേഖലയിലെ നിലവിലെ പ്രതിസന്ധിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ലയാള സിനിമ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നൂറു കോടി ക്ലബ് എന്ന് പറയുന്നത് വെറും പൊള്ളത്തരം ആണെന്നുമുള്ള വെളിപ്പെടുത്തലുകളാണ് കേരളാ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ നടത്തുന്നത്. താരങ്ങൾ പ്രതിഫലം കൂട്ടുന്നതും വലിയ പ്രെശ്നം ആണെന്നും നിർമ്മാതാക്കളുടെ സംഘടന പറയുന്നു.
എന്നാൽ ഇതിനെതിരെ എപ്പോൾ താര താരസംഘടനയായ ‘അമ്മ’ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ‘അമ്മ’ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി അറിയിച്ചു കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. അമ്മ സംഘടനക്ക് നാഥനില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്നും നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
നിർമ്മാതാക്കൾ നേരിട്ട പ്രേശ്നങ്ങളെ കുറിച്ച അമ്മയ്ക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു രൂക്ഷ വിമർശനം നിർമ്മാതാക്കൾ നടത്തിയത്.
ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ സമരത്തിലേക്ക് കടക്കുന്നത്.