മാരി സെൽവ രാജ് ചിത്രം 'വാഴൈ' കേരള റിലീസ് ഓഗസ്റ്റ് 30 - ന്; വിതരണം ഡ്രീം ബിഗ് ഫിലിംസ്

Mari Selva Raj film 'Vazhai' Kerala release on August 30; Distributed by Dream Big Films

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമൽ, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. കേരള ത്തിൽ ആഗസ്റ്റ് 30-ന് ചിത്രം റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

തമിഴ്നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കലക്ഷനാണ് നേടുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് മാരി സെൽവരാജ്. ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ 'വാഴൈ' എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.

നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ - മാരി സെൽവരാജ്, ചായാഗ്രഹണം - തേനി ഈശ്വർ, സംഗീതം - സന്തോഷ് നാരായണൻ, എഡിറ്റർ - സൂര്യ പ്രഥമൻ. പിആർഒ - ശബരി.

Related Articles
Next Story