വിഡാ മുയര്‍ച്ചിയുടെ ലൊക്കേഷൻ വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന അജിത്ത് ചിത്രമാണ് വിഡാ മുയര്‍ച്ചി. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം കൂടെയാണ് വിഡാ മുയര്‍ച്ചി. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോയി എന്ന വാർത്തയും വന്നിരുന്നു. ചിത്രം ഇപ്പോൾ അസര്‍ബെയ്‍ജാനില്‍ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.





തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുനിവാണ് ഒടുവിലായി ഇറങ്ങിയ അജിത് ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ കിട്ടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും വിഡാ മുയര്‍ച്ചിക്കായി കാത്തിരിക്കുന്നത്.

Athul
Athul  
Related Articles
Next Story