അന്ന് തന്നെ അത്ഭുതപ്പെടുത്തിയ നടൻ; ഇന്ന് അദ്ദേഹം തന്റെ നായകൻ : കുറിപ്പുമായി ജി വി എം
താൻ ചെറുപ്പം മുതൽ ആരാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി ആദ്യ മലയാളം സിനിമ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ജി വി എം
തന്റെ കരിയറിൽ ആദ്യ കോമഡി ത്രില്ലർ സിനിമ ഒരുക്കിയതിന്റെ ത്രില്ലിൽ ആണ് സംവിധയകാൻ ഗൗതം വാസുദേവ മേനോൻ. അതും താൻ ചെറുപ്പം മുതൽ ആരാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി ആദ്യ മലയാളം സിനിമ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ജി വി എം. കാത്തിരിപ്പിന് അവസാനമായി നാളെ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്' റീലിസിനു എത്തുകയാണ്. ഈ അവസരത്തിൽ തന്റെ ഇഷ്ട നടനെ നായകനാക്കി സിനിമ എടുത്തതിന്റെ സന്തോഷം കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജി വി എം. സോഷ്യൽ മീഡിയയിൽ ശ്രെദ്ധയാകർഷിക്കുന്ന കുറിപ്പിൽ ജി വി എം പറയുന്നതിങ്ങനെ :
''മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച ഇടത്ത് നിന്ന് ഇന്ന് അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ആഗസ്റ്റ് 1 എന്നീ സിനിമകൾ കണ്ടപ്പോൾ മുതൽ മമ്മൂട്ടിയുടെ അഭിനയം കണ്ടു അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചതുമാണ്. ഇപ്പോൾ അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞു. ജീവിതത്തിലും മാജിക്കിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു''- ഗൗതം മേനോൻ കുറിച്ചു.
നേരത്തെ ഒരു അഭിമുഖത്തിൽ ഇനിഏതു സൂപ്പർ സ്റ്റാറിനെ വെച്ച് മലയാളത്തിൽ ചിത്രം ചെയ്യാൻ തൽപര്യപ്പെടുന്നു എന്ന് ഗൗതം വാസുദേവ മേനോൻ ചോദിക്കുമ്പോൾ ; ''ഇപ്പോൾ മമ്മൂട്ടി സാറിനെ വെച്ച് ഇനിയും ഒരു പത്ത് സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു ''എന്നാണ് ജി വി എം പറയുന്നത്.
ആദ്യാവസാനം രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചത്. ഡർബുക്ക ശിവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുൽ സുരേഷ് എന്നിവർക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.