‘അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ’;പോസ്റ്റ് പിൻവലിച്ചത് ആന്റണി പെരുമ്പാവൂർ, ട്രോൾ പ്രവാഹം പ്രിത്വിരാജിന് !

Update: 2025-02-27 10:03 GMT

സിനിമ നിർമ്മാതാക്കളും അഭിനേതാക്കളും തമ്മിലുള്ള തർക്കത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് പിൻവലിച്ചതോടെ നടൻ പ്രിത്വിരാജിന് ട്രോൾ പ്രവാഹം. ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചപ്പോള്‍ ആദ്യം തന്നെ പിന്തുണയുമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. 'എല്ലാം ഓക്കെ അല്ലെ അണ്ണാ 'എന്ന കാപ്ഷനോടെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രിത്വിരാജ് പിന്തുണ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന ചേർന്ന യോഗത്തിൽ ആന്റണി പെരുമ്പാവൂർ പോസ്റ്റ് പിൻവലിക്കണം എന്നും ഫിലം ചേംബർ ആവശ്യപ്പെട്ടിരുന്നു.

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയത്. എന്നാൽ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത് യോ​ഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും, . ഏഴ് ദിവസത്തിനകം പോസ്റ്റ്‌ പിൻവലിക്കണമെന്നും ഫിലിം ചേംബർ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രേശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ആന്റണി പെരുമ്പാവൂർ പോസ്റ്റ് പിൻവലിച്ചത്. ഇതോടെ പൃഥ്വിരാജ് പെട്ട് എന്ന് പറയുന്നതാണ് ശെരി.

‘അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ’, ‘രാജുവേട്ടാ എവിടെ പോസ്റ്റ് എവിടെ?’, ‘ഇപ്പോള്‍ എല്ലാം ഓകെ ആയി… ആന്റണിക്ക് ലേശം ഉളുപ്പ്… ഏട്ടന്‍ ഡിലീറ്റ് ചെയ്തു’ തുടങ്ങിയ കമന്റുകളാണ് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

ഫെബ്രുവരി 13ന് ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ വിമർശിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ പിന്തുണ അറിയിച്ച്  നടന്‍ ബേസിൽ ജോസഫും,പൃഥ്വിരാജ് സുകുമാരന്‍, മോഹൻലാൽ, ടോവിനോ തോമസ്, അജു വര്ഗീസ്, ഉണ്ണി മുകുന്ദൻ ,സംവിധായകൻ വിനയൻ , നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിരുന്നു.

സിനിമ സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും, അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം താര സംഘടനയായ അമ്മയുടെ യോഗത്തിൽ പറഞ്ഞു. ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും 'അമ്മ സംഘടന ചേർത്ത യോഗത്തിൽ അറിയിച്ചു

തുടർന്നായിരുന്നു ഫിലിം ചേംബർ ചേർന്ന യോഗത്തിൽ നിർമ്മാതാക്കളുടെ ഈ തീരുമാനം. സമരം പിൻവലിക്കില്ലെന്നും അവർ അറിയിച്ചരുന്നു. അതേസമയം, നിർമ്മാതാക്കൾ എമ്പുരാന്റെ റിലീസ് ദിവസമായ , മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Tags:    

Similar News