അച്ഛൻകോവിൽ ആറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം കിരാത
യുവ തലമുറയുടെ ചൂടും, തുടിപ്പും, ഉൾപ്പെടുത്തി മികച്ചൊരു ആക്ഷൻ, ത്രില്ലർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുകയാണ് 'കിരാത' എന്ന ചിത്രത്തിലൂടെ യുവ സംവിധായകനായ റോഷൻ കോന്നി. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവയും റോഷന്‍ കോന്നിയാണ് കൈകാര്യം ചെയ്യുന്നത്. റോഷന്റെ സഹധർമ്മിണി ജിറ്റ റോഷനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
വർഷങ്ങളായുള്ള ഭാര്യയുടെയും, ഭർത്താവിന്റേയും ചിന്തകളിൽ നിന്ന് ഉരിത്തിരിഞ്ഞു വന്ന കഥാതന്തുവാണ് ചിത്രത്തിന് ആധാരം. തങ്ങളുടെ ചുറ്റുപാടുകളിലെ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി, നല്ലൊരു ആക്ഷൻ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു ഇവർ.
അച്ചൻകോവിലാറിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികളായ ഒരുപറ്റം യുവാക്കളുടെ സംഘം. പാട്ടും, ആട്ടവുമായി അച്ചൻകോവിലാറിലെത്തിയ പ്രണയ ജോഡികൾക്ക് ഭീകരത നിറഞ്ഞ ദിനരാത്രങ്ങൾ നേരിടേണ്ടി വരുന്നു.
കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കൊടുംകാടിന്റെ മനോഹര ഭൂമികയിൽ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും,പ്രേക്ഷകർക്ക് ഒരു പുതുമ നിറഞ്ഞ അനുഭവമായിരിക്കും.
അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകർഷിക്കും.
ക്യാമറ, എഡിറ്റിംഗ്, സംവിധാനം - റോഷൻ കോന്നി,കഥ, തിരക്കഥ, സഹസംവിധാനം-
ജിറ്റ ബഷീർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം,കലാസംവിധാനം- വിനോജ് പല്ലിശ്ശേരി.
ഗാനരചന- മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്.സംഗീതം- സജിത് ശങ്കർ,ആലാപനം- ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്
പി.ആർ.ഓ:
അയ്മനം സാജൻ