മരണമാസിന്റെ പുതിയ ലുക്കിൽ വീണ്ടും അതിശയിപ്പിച്ച് ബേസിൽ ജോസഫ്
ബേസിൽ ജോസഫിന്റെ പുതിയ ചിത്രം മരണമാസിന്റെ സെക്കന്റ് ലൂക്ക് പോസ്റ്റർ പുറത്തു വിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ആദ്യം പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിലെ ബേസിലിൻ്റെ രൂപവും ഭാവവും പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭാവത്തിലുള്ളതായിരുന്നു. ഇപ്പോഴിതാ ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ , രാജേഷ് മാധവൻ,. നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവരാണ് സെക്കന്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ലങ്കിലും ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രം എത്തുന്നതെന്നാണ് കരുതുന്നത്. പുതുമയുള്ള അവതരണവും ബസിലിന്റേതായി ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള കഥാപാത്രത്തെയും മരണമാസിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാബു ആൻ്റണി,പുലിയാനം പൗലോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവർക്കുപുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണംപൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.
റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ്,പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ , ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.,
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.മൊഹ്സിൻ പെരാരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താനാണ് സംഗീതം നൽകുന്നത്.ഛായാഗ്രഹണം - നീരജ് രവി, എഡിറ്റിംഗ് - ചമനം ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്., മേക്കപ്പ് -ആർ.ജി.വയനാടൻ , കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .നിശ്ചല ഛായാ ഗ്രഹണം - ഹരികൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ, പി ആർ ഓ വാഴൂർ ജോസ്.