നടൻ റാണ ദഗ്ഗുബാട്ടി, വെങ്കിടേഷ് ദഗ്ഗുബാട്ടി എന്നിവർക്കും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കേസ്
തെലുങ്ക് താരം റാണാ ദഗുബട്ടി , അമ്മാവൻ വെങ്കിടേഷും ദഗ്ഗുബട്ടി എന്നിവർക്കും കുടുംബങ്ങൾക്കുമെതിരെ ക്രിമിനൽ കേസ്.കഴിഞ്ഞ വർഷം അനധികൃതമായി വസ്തു പൊളിക്കുന്നതിൽ കുടുംബം ഇടപെട്ടുവെന്നതിനാൽ ആണ് കേസ്. ഹൈദരാബാദ് പോലീസ് രജിസ്റ്റർ കേസിൽ , ഫിലിം നഗറിൽ സ്ഥിതി ചെയ്യുന്ന ഡെക്കാൻ കിച്ചൻ ഹോട്ടൽ വെങ്കിടേഷ് ദഗ്ഗുബാട്ടിയും മറ്റ് കുടുംബാംഗങ്ങളും അനധികൃതമായി തകർത്തു എന്നാരോപിക്കുന്നു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഈ സ്വത്ത് ദഗ്ഗുബതി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും നന്ദ കുമാർ എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്നു. ഈ വസ്തുവിൻ്റെ ഒരു ഭാഗം 2022 നവംബറിൽ GHMC, ആദ്യം പൊളിച്ചുനീക്കിയിരുന്നു . അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നന്ദ കുമാർ നിർമ്മിച്ച അനുബന്ധ കെട്ടിടവും പിന്നീട പൊളിച്ചു നീക്കുകയായിരുന്നു.
അതിനുശേഷം, 2023 ജൂലൈയിൽ, നാമ്പള്ളി കോടതി ഈ നടപടിക്ക് ജിഎച്ച്എംസിയോട് വിശദീകരണം തേടുകയും തൽസ്ഥിതി തുടരാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ 2024 ജനുവരിയിൽ ദഗ്ഗുബതി കുടുംബം സ്റ്റേ ഉത്തരവ് ലംഘിച്ച് നന്ദകുമാറിനെ സ്വത്ത് പൂർണ്ണമായും നശിപ്പിക്കാൻ പ്രേരിപ്പിച്ചു.
ഇപ്പോൾ, കുമാർ തൻ്റെ പ്രസ്താവനയിൽ, ഹോട്ടൽ പൊളിച്ച ശേഷം തനിക്ക് 20 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാമർശിച്ചിട്ടുണ്ട്. അതിനാൽ, ദഗ്ഗുബതി കുടുംബത്തിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്ത് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
റാണയ്ക്കും വെങ്കിടേഷിനും പുറമേ, നടൻ്റെ അച്ഛൻ സുരേഷ് റാണയ്ക്കും സഹോദരൻ ദഗ്ഗുബതി അഭിരാമിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെസെക്ഷൻ 448, 452, 458, 120 ബി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.