കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദ് മരിച്ച നിലയിൽ

By :  Aiswarya S
Update: 2024-11-03 08:29 GMT

ബംഗളുരു : കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു.

നവംബർ 2 ഗുരുപ്രസാദിന്റെ ജന്മദിനമാണ്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇന്ന് രാവിലെയാണ് പ്രദേശവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്.

വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ൽ കനകപൂരിൽ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ൽ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്.

2009-ൽ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യൽ’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.

Tags:    

Similar News