യുവ തലമുറയിലെ പുരുഷ അഭിനേതാക്കളെ പഴയ തലമുറയേക്കാൾ മോശമായിട്ടാണ് താൻ കണക്കാക്കുന്നത് : നടി പാർവതി തിരുവോത്ത്
മലയാള സിനിമയിലെ യുവ തലമുറയിലെ പുരുഷ അഭിനേതാക്കളെ പഴയ തലമുറയേക്കാൾ മോശമായിട്ടാണ് താൻ കണക്കാക്കുന്നതെന്ന് നടി പാർവതി തിരുവോത്ത്.വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി അരുന്ധതി റോയിയുമായി നടത്തിയ സംഭാഷണത്തിലാണ് പാർവതി തിരുവോത്ത് ഈ കാര്യം പങ്കുവെച്ചത്. ചർച്ചയിൽ, മലയാള സിനിമയിലെ യുവതാരങ്ങൾ നിലവിലുള്ള സാഹചര്യങ്ങൾക്ക് എന്തെങ്കിലും പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് നടിയോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ആണ് പാർവതി ഈ കാര്യം പങ്കുവെച്ചത്. യുവതലമുറയും മുതിർന്നവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും, രണ്ടാമത്തേത് പുരുഷാധിപത്യ വ്യവസ്ഥയോടും സ്ത്രീവിരുദ്ധതയോടും കൂടുതൽ പ്രതിബദ്ധതയുള്ളവരാണെന്ന് പാർവതി പറയുന്നു.
യുവതലമുറയിലെ അഭിനേതാക്കളുടെ ഇൻഡസ്ട്രിയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളോടും കാണിക്കുന്ന നിസ്സംഗതയാണ് തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നതെന്നു പാർവതി പറയുന്നു . ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് യുവ തലമുറയ്ക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും, പഴയ തലമുറ ആസ്വദിച്ച അതേ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കാത്തതിനാൽ ചില യുവ അഭിനേതാക്കൾ നിരാശരാണ് എന്നും പാർവതി പറയുന്നു.
ഉയർന്ന ബജറ്റ് സിനിമകൾ "ആൽഫ-പുരുഷ" കഥാപാത്രങ്ങളെയും പുരുഷാധിപത്യ ആശയങ്ങളെയും സിനിമയിൽ എങ്ങനെയെല്ലാം ഉയർത്തി കാണിക്കുന്നുണ്ടെന്നും പാർവതി പറയുന്നു. അതിപുരുഷ കഥാപാത്രങ്ങളെയും സ്ത്രീകളെക്കുറിച്ചുള്ള കാലഹരണപ്പെട്ട സങ്കൽപ്പങ്ങളെയും തിരികെ കൊണ്ടുവരാനാണ് ഇത്തരം സിനിമകൾ ശ്രെമിക്കുന്നത് .അത്തരം അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കേണ്ടി വരുമോ എന്നതിനെക്കുറിച്ച് മുമ്പ് താൻ ആശങ്കയിലായിരുന്നു.എന്നാൽ ഇപ്പോൾ അത് തന്നെ അലട്ടുന്നില്ലെന്നും പാർവതി വ്യക്തമാക്കി.
ഉർവ്വശി, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു മലയാളം ആന്തോളജി സിനിമയായ ഹെർ എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും പ്രായ വിഭാഗങ്ങളിൽ നിന്നുമുള്ള അഞ്ച് സ്ത്രീകളുടെ കഥകൾ ആണ് ചിത്രം പറയുന്നത് .