മറ്റൊരു ബോളിവുഡ് നടിക്കായി ഒരുക്കിയ തിരക്കഥ , ഒടുവിൽ നസ്രിയ എത്തി: എം സി ജിതിൻ

Update: 2025-01-13 11:42 GMT

നസ്രിയ നസീം ഇടവേളയ്ക്ക് ശേഷം എത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ച ചിത്രമാണ് സൂക്ഷ്മദർശിനി. എം സി ജിതിൻ സംവിധാനം ചെയ്ത ബ്ലാക്ക് കോമഡി മിസ്റ്ററി ചിത്രം 2024ൽ അവസാനമെത്തി സൂപ്പർ ഹിറ്റ് അടിച്ച ചിത്രമാണ്. രാജ്യത്തുടനീളമുള്ള ആരാധകരിൽ നിന്ന് നിരൂപക പ്രശംസയും മികച്ച അവലോകനങ്ങളും ഈ ചിത്രത്തിന് ലഭിച്ചു. അത് മാത്രമല്ല ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്.

എന്നാൽ തിരക്കഥയിലേക്ക് ആദ്യം പരിഗണിച്ച നടി നസ്രിയയല്ലെന്ന് ചിത്രത്തിൻ്റെ സംവിധായകൻ എം സി ജിതിൻ വെളിപ്പെടുത്തിയിരിക്കുകയാണ് . ഒരു ബോളിവുഡ് നടിയാണ് ചിത്രത്തിൽ നായികയാകേണ്ടത്. അതിനു കാരണവും സംവിധായകൻ തന്നെ വ്യക്തമാക്കി. തൻ്റെ ആദ്യസംവിധാനമായ നോൺസെൻസിൻ്റെ കഥയുടെ അവകാശത്തിനായി ഒരു ബോളിവുഡ് നിർമ്മാതാവ് തന്നെ സമീപിച്ചിരുന്നു. നോൺസെൻസ് കേരളത്തിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ബോളിവുഡിൽ റീമേക്ക് ചെയ്താൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഹിന്ദി സംവിധായകൻ. എന്നാൽ നോൺസെൻസിൻ്റെ അവകാശം നേടുന്നത് എളുപ്പമല്ലാത്തതിനാൽ, എംസി ജിതിന് മറ്റൊരു തിരക്കഥയുമായി നിർമ്മാതാവിനെ സമീപിക്കേണ്ടി വന്നു, അത് ഒടുവിൽ സൂക്ഷ്മദർശിനിയായി.

ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾക്ക് സൂക്തമദർശിനിയുടെ കഥ ഇഷ്ടപ്പെടുകയും,

ഈ കഥാപാത്രത്തിനായി ഒരു പ്രമുഖ ബോളിവുഡ് നടിയുടെ ഡേറ്റ് ഉടൻ ബുക്ക് ചെയ്തതായും, എന്നാൽ പിന്നീട് കോവിഡ് എത്തിയതോടെ ബോളിവുഡ് നിർമ്മാതാക്കൾ പിന്മാറിയതിനാൽ സിനിമ മലയാളത്തിൽ ചെയ്യാമെന്നും, അതിനോടൊപ്പം നസ്രിയ ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു എന്നും എം സി ജിതിൻ പറയുന്നു.

സമീർ താഹിർ ആണ് സൂക്ഷ്മദർശിനി നിർമ്മിച്ചത്.

Tags:    

Similar News