പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന് , ആസിഫ് അലിയുടെ സ്നേഹ ചുംബനം
'മമ്മൂക്ക' എന്ന് വിളിച്ചിരുന്ന മലയാളികൾക്കിടയിൽ ഇപ്പോൾ 'മമ്മൂട്ടി ചേട്ടനും' ട്രെൻഡിങ് ആണ്;
2025 മലയാള സിനിമയുടെ തുടക്കം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന പുതിയൊരു ജേർണർ ആണ് മലയാളികളുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമായ രേഖാചിത്രത്തിന് പ്രേഷകരുടെ അടുത്തുന്നു നിന്നും കിട്ടുന്ന ഈ വലിയ സ്വീകാര്യതയ്ക്ക് ഒരു കാരണം കൂടെ ഉണ്ട്. ''മമ്മൂട്ടി ചേട്ടൻ'' അഥവാ സാക്ഷാൽ മമ്മൂട്ടി.
80 കളിലെ മമ്മൂട്ടിയെ ചിത്രത്തിലൂടെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർ സൃഷ്ട്ടിക്കുകയാണ് ചെയ്തത് . രേഖാചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ആണ് 'മമ്മൂട്ടി ചേട്ടൻ ' വൈറൽ ആകുകയാണ്.
രേഖാചിത്രം വലിയ വിജയമായപ്പോൾ, സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരു ചോദ്യമാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മമ്മൂക്കയ്ക്ക് ആസിഫ് അലി എന്ത് സമ്മാനം നൽകുമെന്ന്. ആസിഫിനോട് ഒരു അഭിമുഖത്തിൽ ഈ ചോദ്യം ചോദിക്കുമ്പോൾ ,താൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന് എന്ത് കൊടുത്താൻ മതിയാകും. തനിക്ക് കൊടുക്കാൻ പറ്റിയതായി ഒന്നുമില്ല . മെറ്റീരിയലുകളായി അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലാത്തതായി ഒന്നുമില്ലെന്നും , കൊടുക്കാൻ പറ്റുന്നത് മെറ്റീരിയലൈസിഡ് ചെയ്യാൻ പറ്റാത്ത ചില വാക്കുകളായിരിക്കാം. അതിനപ്പുറത്തുള്ളതാണ് മമ്മൂക്ക ഈ സിനിമയ്ക്ക് വേണ്ടി ചെയ്തത്. ഒന്നും കൊടുത്ത് നന്ദി പറയാൻ പറ്റില്ല. എന്ത് കൊടുത്താലും അത് ചെറുതായി പോകും എന്നായിരുന്നു ആസിഫ് അലി നൽകിയ മറുപടി.
എന്നാൽ ഇന്നലെ കൊച്ചി ക്രൗൺ പ്ലാസയിൽ സിനിമയുടെ വിജയാഘോഷം രേഖാചിത്രം അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും ഇതിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
വിജയാഘോഷത്തിൻറെ ഭാഗമായി കേക്ക് മുറിക്കും മുൻപ്, മമ്മൂക്കയ്ക്ക് താൻ എന്ത് സമ്മാനം തരുമെന്ന കാര്യം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണെന്നു ആസിഫ് അലി പറഞ്ഞിരുന്നു. അതിനു മമ്മൂക്ക കവിളിൽ കൈവെച്ചു ഒരു സ്നേഹ ചുംബനം ആസിഫിനോട് ആവിശ്യപെടുകയായിരുന്നു. ആസിഫ് അത് നൽകിയപ്പോൾ സദസ്സിൽ ഉണ്ടായിരുന്നർ എല്ലാവരും നിറഞ്ഞ കൈയ്യടി നൽകി.തുടര്‍ന്ന് കേക്ക് മുറിച്ച് സ്നേഹം പങ്കിട്ട ശേഷം മമ്മൂട്ടി പോവുകയും ചെയ്തു.
റോഷാക്ക് എന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തി ആസിഫ് അലി തകർത്തിരുന്നു. ഇതിനു പകരം സമ്മാനമായി റോളേക്സ് വാച്ച് മമ്മൂട്ടി ആസിഫ് അലിയ്ക്ക് അന്ന് നൽകിയത് വൈറലായിരുന്നു.
സോഷ്യൽ മീഡിയ 'മമ്മൂക്ക' എന്ന് വിളിച്ചിരുന്ന മലയാളികൾക്കിടയിൽ ഇപ്പോൾ മമ്മൂട്ടി ചേട്ടനും ട്രെൻഡിങ് ആണ് . മമ്മൂക്കയുടെ സമ്മതം ഇല്ലായിരുന്നുവെങ്കിൽ രേഖാചിത്രം എന്ന സിനിമ സംഭവിക്കില്ലായിരുന്നുവെന്നാണ് ആസിഫ് അലിയും രേഖാചിത്രം ടീമും പറയുന്നു.