ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ
മലയാളത്തിലെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.ചിത്രയത്തിന്റെ ടൈറ്റിൽ കൊച്ചിയിൽ വച്ച് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഡെഡിക്കേഷൻ, 'എയ്ഞ്ചൽസ് & ഡെവിൾസ് ' എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് പേര് ഇട്ടിരിക്കുന്നത്. 'ഡെഡിക്കേഷൻ ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും 'എയ്ഞ്ചൽസ് & ഡെവിൾസ് ' എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു. ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാൻ ജോയ് കെ.മാത്യു ആണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. നടൻ, എഴുത്തുകാരൻ,നിർമ്മാതാവ് , സംവിധായകൻ എന്നീ നിലകളിൽ കേരളത്തിലെയും ഓസ്‌ട്രേലിയയിലെയും ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ-ടെലിവിഷന്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. (പി.ആർ ഒ ) പി.ആർ. സുമേരൻ.