നുണക്കുഴി ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർറ്റൈണർ
Movie Review
ബി വി അരുൺ കുമാർ
നുണക്കുഴി എന്ന പേരിനെ അൻവർത്ഥമാക്കുന്നതാണ് ജീത്തു ജോസഫ് ചിത്രം. കുറെ നുണയന്മാരെ കുഴിയിൽ കൊണ്ടുചെന്ന് ചാടിക്കുന്നു. ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നപോലെ ക്ലൈമാക്സിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നൽകിയാണ് ഈ സിനിമ അവസാനിക്കുന്നതും.
ജീവിത സാഹചര്യങ്ങളിൽ നമ്മളെല്ലാവരും നുണകൾ പറയാറുണ്ട്. അതൊക്കെ ഓരോരോ കഥാപാത്രങ്ങളുമായി എങ്ങനെ കണക്ട് ചെയ്യുന്നു എന്നതാണ് ഇതിലെ പ്രധാന സംഭവം.
ഒരു ഹ്യൂമറസ് ഫാമിലി ചിത്രമെന്നു ഇതിനെ പറയാം. ക്രൈം ത്രില്ലെർ സംവിധായകൻ എന്ന പരിവേഷത്തിൽ നിന്നും വ്യത്യസ്തമായാണ് ജീത്തു നുണക്കുഴി ചെയ്തിരിക്കുന്നത്.
കഥ നായകൻ ബേസിൽ ജോസഫ് 'റിച്ചാണ്'. വാവ എന്ന ഓമനപേരുള്ള ബേസിലിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ തുടക്കം.
അജു വർഗീസ്, നിഖില വിമൽ, ഗ്രേസ് ആന്റണി, സിദ്ധിഖ്, മനോജ് കെ ജയൻ, ബൈജു, സൈജു കുറുപ്പ്, സ്വാസിക എല്ലാവരും തകർത്തഭിനയിച്ച ഒരു ചിത്രം.
ഇവരെല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ ആണെങ്കിലും ബേസിലിന്റെ ഒറ്റ കഥാപാത്രത്തിലേക്കാൻ എത്തിച്ചേരുന്നത്. അതിനൊക്കെ പലപല കാരണങ്ങൾ ഉണ്ട്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മാന്ത്രിക സ്പർശം കൂടിയായപ്പോൾ എല്ലാ കഥാപാത്രങ്ങളും പരസ്പരം കൃത്യമായി കണക്ട് ആയി.
തിയേറ്ററിൽ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ഇരുത്തി കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഇഴച്ചിലും ഇല്ലാതെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ജീത്തു.
സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ കഥകളുണ്ട്. ഓരോന്നും പരസ്പരം ബന്ധപ്പെടുന്നതാകട്ടെ നുണ വച്ചാണ്. എന്നാൽ ഈ നുണകളെല്ലാം പോളിയികയും ചെയ്യും. പ്രധാനമായും മൂന്നുപേർ പറയുന്ന പലപല നുണകളാണ് ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതിനൊക്കെ കയ്യടി കൊടുക്കേണ്ട മറ്റൊരു പ്രധാന ആളാണ് കഥ എഴുതിയ കൃഷ്ണകുമാർ. ട്വൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ് 'നുണക്കുഴി'യുടെ തിരക്കഥ. ക്രൈം സിനിമ സംവിധായകനും ക്രൈം സ്ക്രിപ്റ്റ് റൈറ്റ്ററും കൂടി ചെറുമ്പോൾ പ്രർക്ഷകർ കരുതുക ഒരു മാസ് ത്രില്ലെർ ക്രൈം സ്റ്റോറി ആയിരിക്കുമെന്നാണ്. എന്നാൽ നുണക്കുഴി ആ പ്രതീകഷകളൊക്കെ ഞെട്ടിച്ചുകൊണ്ട് ഒരു ഹ്യൂമർ ഫാമിലി ത്രില്ലെർ ആണ് അവർ സമ്മാനിച്ചത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിലും നിഖില വിമലും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
അച്ഛൻ്റെ വിയോഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരൻ. ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത ഇയാൾ തൻ്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്. ബേസിൽ ജോസഫാണ് എബിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥപുരോഗമിക്കുന്നത്. സിനിമ നടനും സിനിമ മോഹിയായ യുവാവും പോലീസും ഒക്കെ എബിയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാത്ത അതിഥികളായി എത്തുകയാണ്. ഇവരെല്ലാം തമ്മിൽ പരസ്പരമറിയാത്ത ബന്ധങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഈ ചുരുളുകൾ അഴിക്കാനും സ്വയം രക്ഷപ്പെടാനുമൊക്കെ കഥാപാത്രങ്ങൾ നടത്തുന്ന നെട്ടോട്ടങ്ങളാണ് ചിരിയുണർത്തുന്നത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തിലൂടെ കഥ പുരോഗമിക്കുമ്പോഴും ഇടയ്ക്കൊന്ന് ത്രില്ലടിപ്പിക്കാനും ജീത്തു ജോസഫ് എന്ന സംവിധായകൻ മറന്നില്ല.
ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാമിന്റേതാണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിർമാണം.