'ചെമ്പനീർ പൂവി'ൽ ഇനി പൊങ്കൽ ആഘോഷങ്ങളുടെ മധുരം
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര " ചെമ്പനീർ പൂവ് " - ൽ ഇനി പൊങ്കൽ ആഘോഷങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ നാളുകൾ. സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും, അച്ഛൻ മകൻ സ്നേഹത്തിന്റെ ആഴവും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ " ചെമ്പനീർ പൂവ് " ഇനി പൊങ്കലിനൊരുങ്ങുകയാണ്.
പണക്കാരിയായി തെറ്റിദ്ധരിപ്പിച്ച് അമ്മായി അമ്മയുടെ സ്നേഹം പിടിച്ചുപറ്റുന്ന ശ്രുതി
അമ്മാവനായി അവർക്കുമുന്നിൽ ഒരു ഇറച്ചിവെട്ടുകാരനെ വേഷം കെട്ടിച്ച് കൊണ്ടുവരികയാണ്. അമ്മായിയമ്മയുടെ നിർബന്ധത്തിനു വഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും നർമ്മമുഹൂർത്തങ്ങളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ ചെമ്പനീർപ്പൂവിന്റെ പൊങ്കൽ എപ്പിസോഡുകൾ എത്തുന്നു.
ശ്രുതിയുടെ കള്ളത്തരം ആരെങ്കിലും കണ്ടുപിടിക്കുമോ ?. ബീരാൻ ശ്രുതിക്ക് തന്നെ ഒരു വിനയായി മാറുമോ?
'ചെമ്പനീർ പൂവ്' തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.