കോമഡി, ആക്ഷന്‍, ത്രില്‍; 'ബെസ്റ്റി' ബെസ്റ്റാണ്

Besty Malayalam movie review;

Update: 2025-01-24 15:56 GMT

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്‌സ് ചെയ്ത ദമ്പതിമാര്‍ക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് അല്ല, ഒരു 'ബെസ്റ്റി' കടന്ന് വരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നര്‍മത്തില്‍ ചാലിച്ചവതരിപ്പിക്കുന്നു. അതാണ് 'ബെസ്റ്റി' സിനിമയുടെ ഇതിവൃത്തം. യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം ആരംഭിച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിര്‍വഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ.

ആദ്യ പകുതി പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുമ്പോള്‍ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്റ്റും നിറഞ്ഞതാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിനു മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. ആരാണീ ബെസ്റ്റി? എന്താണ് ബെസ്റ്റിയെ കൊണ്ടുള്ള ഗുണങ്ങളും പ്രശ്‌നങ്ങളും? കോമഡിയും ആക്ഷനും സസ്പെന്‍സും നിറഞ്ഞ ഇതിവൃത്തത്തെ അതിന്റെ രസം ഒട്ടും ചോരാതെ സിനിമയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ സംവിധായകന്‍ ഷാനു സമദിന് കഴിഞ്ഞിട്ടുണ്ട്. ബെസ്റ്റിയിലെ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നര്‍മ്മത്തിന്റെ രസച്ചരട് മുറിയാതെ ആക്ഷനും ത്രില്ലറും ഒത്തുചേര്‍ത്ത് ട്രാക്കില്‍ കഥ കൊണ്ടുപോകുന്നതാണ് ബെസ്റ്റി എന്ന സിനിമ പ്രേക്ഷകര്‍ക്ക് രസകരമാക്കുന്നത്. ഒരു യൂത്ത് -ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ 'ബെസ്റ്റി' നല്ലൊരു താരനിരയെ അണിനിരത്തി കൃത്യമായ പ്രാധാന്യം നല്‍കി തീര്‍ത്തും ഒരു എന്റര്‍ടെയ്‌നര്‍ ഫോര്‍മുല സൃഷ്ട്ടിക്കുന്നുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലത്തില്‍ സൗഹൃദത്തിന്റെ വലിപ്പവും കുടുംബ ബന്ധത്തിന്റെ ആഴവും ചിത്രം പങ്കുവയ്ക്കുന്നു.

അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദ്ദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ഡ്യന്‍, കലാഭവന്‍ റഹ്‌മാന്‍, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ബെസ്റ്റിയിലെ ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു. ചിരിക്കാനും അതോടൊപ്പം തന്നെ ചിന്തിക്കാനുമുള്ള ഒരുപിടി കാര്യങ്ങള്‍ പകര്‍ന്ന് തരുന്ന ഈ 'ബെസ്റ്റി' യുവ പ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരമാവും എന്ന് ഉറപ്പാണ്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍, ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍ അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്, കലാസംവിധാനം: ദേവന്‍കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോണ്‍, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ആക്ഷന്‍: ഫിനിക്‌സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി, അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍, സഹ സംവിധാനം: റെന്നി, സമീര്‍ ഉസ്മാന്‍, ഗ്രാംഷി, സാലി വി എം, സാജന്‍ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ ഭദ്ര. വിതരണം: ബെന്‍സി റിലീസ്.

Tags:    

Similar News