ബെസ്റ്റ് ട്വിസ്റ്റും ക്ലൈമാക്‌സും; കോമഡി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'ബെസ്റ്റി' പ്രദര്‍ശനം തുടരുന്നു
besty movie running successfully;
അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്ത 'ബെസ്റ്റി' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിച്ച ബെസ്റ്റി ജനുവരി 24 നാണ് തിയറ്ററുകളിലെത്തിയത്.
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്‌സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാരണമാകുന്ന സംഭവം തന്നെ പുതുമയുള്ളതാണ്. കടന്നുവരുന്ന ആളും അയാളുടെ ലക്ഷ്യവും വ്യത്യസ്തമാണ്. നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതല്‍ പുതിയ ഒരു ബെസ്റ്റി കടന്നുവരുന്നു എന്നാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ പരസ്യവാചകം.
നര്‍മ്മത്തിന്റെ രസച്ചരട് മുറിയാതെ ആക്ഷനും ത്രില്ലറും ഒത്തുചേര്‍ത്ത് ട്രാക്കില്‍ കഥ കൊണ്ടുപോകുന്നതാണ് ബെസ്റ്റി എന്ന സിനിമ പ്രേക്ഷകര്‍ക്ക് രസകരമാക്കുന്നത്. ഒരു യൂത്ത് -ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ 'ബെസ്റ്റി' നല്ലൊരു താരനിരയെ അണിനിരത്തി കൃത്യമായ പ്രാധാന്യം നല്‍കി തീര്‍ത്തും ഒരു എന്റര്‍ടെയ്‌നര്‍ ഫോര്‍മുല സൃഷ്ട്ടിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്വിസ്റ്റുകള്‍ക്കും ക്ലൈമാക്‌സീനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്‍, കലാഭവന്‍ റഹ്‌മാന്‍, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍, ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍ അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്, കലാസംവിധാനം: ദേവന്‍കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോണ്‍, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ആക്ഷന്‍: ഫിനിക്‌സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി, അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍, സഹ സംവിധാനം: റെന്നി, സമീര്‍ ഉസ്മാന്‍, ഗ്രാംഷി, സാലി വി എം, സാജന്‍ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ ഭദ്ര. വിതരണം: ബെന്‍സി റിലീസ്.