70 വയസിൽ നിത്യ യൗവനം ; ജഗദീഷിന് ഇത് രണ്ടാം ഭാവം
മലയാളികൾക്ക് സുപരിചിതനാണ് ജഗദീഷ് എന്ന ഹാസ്യ നടൻ.ജഗദീഷ് എന്ന നടനെ അടയാളപ്പെടുത്തുന്ന നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയിലുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഓടിയെത്തുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനായിരിക്കും. ഹിറ്റ്‌ലറിലെ ഹൃദയഭാനുവും ഗോഡ്ഫാദറിലെ മായിന്‍ കുട്ടിയും പ്രേക്ഷകഹൃദയം കീഴടക്കിയ ജഗദീഷിന്റെ കഥാപാത്രങ്ങളാണ്. ഹാസ്യ നടനായാണ് തുടക്കമെങ്കിലും പിന്നീടങ്ങോട്ട് വെള്ളിത്തിരയില്‍ ജഗദീഷ് എന്ന നടന്റെ പകര്‍ന്നാട്ടമാണ് നാം കണ്ടിട്ടുള്ളത്. നായകനും സ്വഭാവ നടനും വില്ലന്‍ കഥാപാത്രങ്ങളും അനായാസം വഴങ്ങുമെന്നു തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടന്റെ ‘കാക്ക തൂറിന്നാ തോന്നുന്നേ’,എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ആയി വസ്ത്രങ്ങൾ ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമാകില്ലേ ? കാക്കകുയിലെ താക്കോൽ സീൻ, ഗോഡ്ഫാദറിലെ രാമഭദ്രൻ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന മായിൻ കുട്ടി , ഹിറ്റ്ലറിലെ തിരിച്ചറിയാതെ ഇരിക്കാൻ മുഖത്ത് നിറയെ പൗഡറുമായി റോഡിൽ കായി കാണിക്കുന്ന ഹൃദയ ഭാനുവും അങ്ങനെ തുടങ്ങിയ കോമഡി സീനുകൾ ഇന്ന് ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്.
ജഗദീഷിനെ സംബന്ധിച്ച് 2025 പ്രത്യേകതയുള്ള ഒരു വര്‍ഷമാണ്. സപ്തതിയുടെ നിറവിലാണ് താരം. ജീവിതത്തില്‍ 70 വയസ് പൂര്‍ത്തിയാകുന്നുണ്ടെങ്കിലും നടനെന്ന നിലയില്‍ ജഗദീഷിന് നിത്യ യൗവനം തന്നെയാണ്. എം.ജി കോളേജിലെ കൊമേഴ്‌സ് അധ്യാപനായിരുന്നു ജഗദീഷ്. വെള്ളിത്തിരയില്‍ ശക്തമായ കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നുവെന്നു മനസിലാക്കിയതോടെ ജോലി രാജിവച്ചാണ് അഭിനയരംഗത്ത് സജീവമായത്. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് അഭിനയജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു.
രഞ്ജിത്തിന്റെ സംവിധാനത്തിൽ 2016 പുറത്തിറങ്ങിയ ബിജു മേനോൻ നായകനായ ലീല എന്ന സിനിമയിലെ ഒരു കഥാപാത്രമാണ് ജഗദീഷ് എന്ന നടന്റെ അഭിനയത്തിന്റെ മറ്റൊരു തലം പകർത്തിയത്. തങ്കപ്പൻ നായർ എന്ന കഥാപാത്രത്തെ ആണ് സിനിമയിൽ ജഗദീഷ് അവതരിപ്പിച്ചത്. ഹാസ്യ നടന്മാർക്ക് മറ്റു ഏതു കഥാപാത്രവും അനായാസം അനശ്വരമാക്കാം എന്ന് ഈ സിനിമയിലൂടെ ജഗദീഷ് കാണിച്ചു തന്നു.
2022ൽ മമ്മൂട്ടി കമ്പനിയുടെ റോഷാക്ക് എന്ന ചിത്രത്തിൽ ഹെഡ് കോൺസ്റ്റബിൾ അഷ്‌റഫ് എന്ന വേഷം ജഗദീഷ് അവതരിപ്പിച്ചു. സിനിമയുടെ പ്രൊമോഷൻ സമയത്ത്, '' ചിത്രം ജഗദീഷിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആകുമെന്ന് '' മമ്മൂട്ടി പറഞ്ഞിരുന്നു. ആ പറഞ്ഞത് ഫലിച്ചു എന്ന ശെരിയാണ്. പിന്നീട് കാപ്പ, പുരുഷ പ്രേതം, ഫലിമി, ഓസ്ലർ, വാഴ, ഗുരുവായൂർ അമ്പല നടയിൽ, അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കണ്ഠം, ഇപ്പോൾ മാർക്കോയിലെ ആ കൊടൂര വില്ലൻ അങ്ങനെ ജഗദീഷ് എന്ന നടന്റെ കൈകളിൽ എത്തിയ കഥാപാത്രങ്ങൾ ഏറെ വ്യത്യസ്ങ്ങളായിരുന്നു.
90കളിൽ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ജനപ്രീതിയാണ് ഹാസ്യ നടനെന്ന ലേബലിൽ നിന്നും ജഗദീഷ് എന്ന നായകൻ ഉണ്ടാകാൻ കാരണം. അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയും സ്വീകരണവുമൊക്കെ എന്തുകൊണ്ട് പ്രധാന വേഷങ്ങളില്‍ ജഗദീഷിനെ പരിഗണിച്ചുകൂട എന്ന ചിന്ത മലയാള സിനിമയിലെ സംവിധയകരിലും തിരക്കഥാകൃത്തുക്കളിലും തോന്നി. അങ്ങനെയാണ് 90കളിലെ നായകനായി മാറുന്നത്. തുടര്‍ന്ന് ഒരു നല്‍പോത്തോളം ചിത്രങ്ങളില്‍ ജഗദീഷ് നായകനായി അഭിനയിച്ചു. ഈ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ അല്ലെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങള്‍ അവയില്‍ വളരെ കുറവായിരുന്നു. അന്ന് ജഗദീഷ് നായകനായ ചിത്രങ്ങളെല്ലാം തന്നെ അഭിനയിച്ചു പൂര്‍ത്തിയാക്കിയത് പരമാവധി 18- 22 ദിവസങ്ങള്‍ കൊണ്ടായിരുന്നു.100 ദിവസങ്ങള്‍ പിന്നിട്ട ജഗദീഷിന്റെ നായക വേഷ ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കോമഡി റോളുകളിൽ നിന്നും എപ്പോൾ ഉണ്ടായ മാറ്റത്തിൽ സന്തോഷമുണ്ടെകിലും കോമഡി ഇനിയും ചെയ്യാന്‍ താല്പര്യമുള്ള താരമാണ് ജഗദീഷ്. എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു നടന്‍ ആവുക എന്നതാണ് ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നം. അതാണ് താനും ആഗ്രഹിക്കുന്നതെന്നു ജഗദീഷ് പറയുന്നു. ഒരു നടന്‍ എന്ന രീതിയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ജഗദീഷ് എന്നും ശ്രമിക്കുന്നത്. എന്നാൽ ഹാസ്യ കഥാപാത്രങ്ങള്‍ വരുമ്പോള്‍ തിരസ്‌കരിക്കാൻ തയാറല്ല ജഗദീഷ് . തന്റെ മനസ്സിലെ കോമഡിയുടെ ആ ജ്വാല ഇതുവരെ അണഞ്ഞിട്ടില്ല എന്നതാണ് ജഗദീഷിന്റെ വിശ്വാസം.ഹാസ്യത്തില്‍ തന്നെ ഒരുപാട് ബ്രാഞ്ചസ് വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാലത്തിനനുസരിച്ചിട്ടുള്ള കോമഡിയുടെ ഭാഗമാകാന്‍ ജഗദീഷ് എന്ന നാടാണ് എന്നും താല്പര്യമാണ്.
മാര്‍ക്കോയിലെ കൊടൂര വില്ലൻ കഥാപാത്രമായ ടോണി ഐസ്സക് ആയി ജഗദീഷ് എത്തുമ്പോൾ ഒരിക്കലും അവിടെ നമുക് ആ പഴയ ഹാസ്യ നടനെ കാണാൻ കഴിഞ്ഞട്ടില്ല. ഹനീഫ് അഥേനിക്ക് എന്ന സംവിധായകന് ജഗദീഷ് എന്ന നടനിൽ ആ കാര്യത്തിൽ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ആ കോൺഫിഡൻസ് ആണ് താൻ ആ കഥാപാത്രം ഏറ്റെടുക്കാൻ കാരണം എന്ന് ജഗദീഷ് പറഞ്ഞിരുന്നു. ഇനിയും സംവിധായകര്‍ക്ക് ജഗദീഷിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പറ്റുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന നടനാണ് അദ്ദേഹം . തന്നെക്കൊണ്ട് സംവിധായകര്‍ക്ക് ചെയ്യിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഉണ്ടെന്നതാണ് ആ നടന്റെ വിശ്വാസം . അതിന്റെ അള്‍ട്ടിമേറ്റ് ആയ ശ്രമവും ചിന്തയും ഇനിയും ഉണ്ടായാല്‍ കുറെ കഥാപാത്രങ്ങള്‍ ജഗദീഷ് എന്ന നടനിൽ നിന്നും ഇനിയും നമുക് പ്രതീക്ഷിക്കാം.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ് ജഗദീഷിന്റെ അടുത്ത റിലീസ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. ജിത്തു അഷ്‌റഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അതിനു ശേഷം ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്‍ . രാജേഷ് മാധവണ് നായകനാകുന്ന ചിത്രത്തിൽ മനോജ് കെ ജയന്‍, അശോകന്‍ ,സുധീഷ്, വിനീത്, ഒപ്പം ജഗദീഷും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്‍സിനും പ്രശാന്ത് അലക്‌സാണ്ടറിനും ഒപ്പം പരിവാർ , ആസിഫ് അലിയോടൊപ്പം ആഭ്യന്തര കുറ്റവാളി, നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഡിയര്‍ സ്റ്റുഡന്‍സ് എന്നിവയാണ് ജഗദീഷിന്റെ അടുത്ത ചിത്രങ്ങൾ.
l