2024ൽ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനങ്ങൾ
2024 ലെ ട്രെൻഡ് മുന്നോട്ട് പോകുകയാണെങ്കിൽ, അതിനർത്ഥം പ്രേക്ഷകർസിനിമയുടെ താര നിരയോ, അഭിനേതാക്കളായോ നോക്കിയല്ല മറിച്ചു സിനിമയുടെ ഉള്ളടക്കം നോക്കിയാണ്;
മലയാള സിനിമയ്ക്ക് 2024 ഒരു ഗോൾഡൻ ഇയർ ആയിരുന്നു. സിനിമ പ്രേമികളെ സംബന്ധിച്ചു ഈ വർഷം ചെറുതും വലുതുമായ ഒരുപ്പാട് നല്ല സിനിമകൾ മലയാളത്തിൽ ഇറങ്ങി. മലയാളികൾക്ക് മാത്രമല്ല ഈ സിനിമകൾ മികച്ചതായത്, മറ്റു ഇന്ത്യൻ ഭാഷയിലും, ആഗോളതലത്തിലും മലയാള സിനിമയും അഭിനേതാക്കളും മലയാളികൾക്ക് അഭിമാനമായി മാറിയ 2024. അത്തരത്തിൽ 2024 ലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടി - നടന്മാരെ പരിചയാപ്പെടാം.2024 ലെ ട്രെൻഡ് മുന്നോട്ട് പോകുകയാണെങ്കിൽ, അതിനർത്ഥം പ്രേക്ഷകർസിനിമയുടെ താര നിരയോ, അഭിനേതാക്കളായോ നോക്കിയല്ല മറിച്ചു സിനിമയുടെ ഉള്ളടക്കം നോക്കിയാണ്.
മികച്ച പ്രകടനത്തിൽ ആദ്യം എത്തുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി ഉർവശിയാണ്. നെഞ്ചിൽ വിങ്ങുന്ന ഒരു നോവോടെ അല്ലാതെ ഉള്ളൊഴുക്കിലെ ലീലാമ്മയെ പ്രേക്ഷകർക്ക് കാണാൻ ആകില്ല. അവർക്കുള്ളിൽ ഒരുപാട് സ്നേഹത്തിനൊപ്പം തന്നെ പുരുഷാധിപത്യത്തിന്റെ കീഴിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീയുടെ അതെ അടിമയായി മരുമകളും തുടരാൻ ഉള്ള വ്യവസ്ഥയെ കാണിച്ചുകൊടുക്കുന്നുണ്ട്. താൻ ചെയ്ത തെറ്റുകൾ മറച്ചുകൊണ്ട് നിസഹായത ഉള്ളി നിറച്ചുകൊണ്ട് അഞ്ജുവിനോട് കുടുംബത്തിന്റെ മനം കാക്കാൻ അപേഷിക്കുമ്പോഴും, ഒടുവിൽ അഞ്ചു സത്യമെല്ലാം അറിയുമ്പോൾ ലീലാമ്മ അഞ്ജുവിന്റെ കണ്ണിൽ നോക്കാൻ പാടുപെടുന്ന രംഗത്തിലും ഉജ്വലമായ പ്രകടനമാണ് ഉർവശി കാഴ്ചവെക്കുന്നത്. മികച്ച നടിക്കുള്ള 2023ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ആണ് ചിത്രത്തിലൂടെ ഈ അഭിനയ പ്രതിഭ നേടിയിരിക്കുന്നത്.
ഉള്ളൊഴുക്കിലെ തന്നെ അഭിനയത്തിന് പാർവതി തിരുവോത്ത് ഗംഭീരമായ അഭിനയമാണ് നൽകിയത്. ഉള്ളൊഴുക്കിലെ അഞ്ചു ആകുന്നത് അത്ര ചെറിയ കാര്യമല്ല എന്ന് പ്രകടനത്തിലൂടെ പാർവതി തെളിയിച്ചു. ഉർവശിയെ പോലൊരു സീനിയർ നടിയുടെ ഒപ്പം അതെ അഭിനയ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് തന്നെ വലിയ റിസ്‌ക്കി എലമെന്റ് ആണ്. എന്നാൽ അത് വളരെ മികച്ചതായി തന്നെ പാർവതി ചെയ്തു. ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു ജീവിതം തിരഞ്ഞെടുക്കേണ്ടി വരുന്ന അഞ്ജുവിനെ പോലെ ഉള്ള സ്ത്രീകൾ നമുക്കിടയിൽ തന്നെയുണ്ട്. ഒടുവിൽ ആ ജീവിതം യാന്ത്രികമായി ജീവിക്കുമ്പോൾ ആണ് അഞ്ചു നമ്മളിൽ ഒരാളായി മാറുന്ന കാഴ്ച ഉണ്ടാകുന്നത്. അപ്പനോട് തന്നെ ചതിച്ചതിനെ പറ്റി ചോദിക്കുമ്പോൾ , അത് ചെയ്തത് 'അമ്മ ആണെന്നറിയുമ്പോൾ, തനിക് ചുറ്റിമുള്ളവർ എല്ലാം തന്നെ ചതിക്കുകയാണെന്ന് അറിയുമ്പോഴും അഞ്ചു തകരുന്നില്ല. പകരം മറിച്ചൊരു ചോദ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഒടുവിൽ സ്നേഹിക്കുന്നവനും തന്നെക്കാൾ പണത്തിനെ ആഗ്രഹിക്കുന്നു എന്നറിയുമ്പോൾ വീണ്ടുമൊരു തീരുമാനം എടുക്കാൻ പതറാതെ നിൽക്കുന്ന കരുത്തുള്ളവളായി അഞ്ചു മാറുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മമ്മൂട്ടിയുടെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾക്കും , സിനിമകളുടെ തെരഞ്ഞെടുപ്പുകളും കണ്ടു പ്രേക്ഷകർ ഞെട്ടി നിൽക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. അതേപോലെ യുവ നടൻമാർ പോലും ഇന്നും മമ്മൂട്ടിയെ മാതൃകയാക്കുകയും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ ഞെട്ടുകയും ചെയ്ത ഒരു തുടക്കമാണ് 2024ൽ മമ്മൂട്ടി നൽകിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്രഹ്മയുഗത്തിൽ മമ്മൂട്ടി ചാത്തനായി എത്തി പ്രേക്ഷകരെ അഭിനയം കൊണ്ട് ഞെട്ടിക്കുകയും പേടിപ്പികുകയും ചെയ്തു. സിനിമ കണ്ടിറങ്ങാ പ്രേക്ഷകർ ഒന്നടങ്ങൾ പറഞ്ഞത് ഈ മമ്മൂട്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നതാണ്. അതേപോലെ കാഴ്ചയിലും രൂപത്തിലും, നടത്തിലും വ്യത്യസ്തനായ ഒരു മമ്മൂട്ടി ചാത്തനായി ബ്രഹ്മയുഗത്തിലൂടെ നമ്മൾ കണ്ടു. കേവലം മൂന്ന് കഥാപാത്രങ്ങളുള്ള സിനിമയിൽ പോറ്റിയോടുള്ള നമ്മുടെ ഭയമാണ് അതിനെയെല്ലാം ചേർത്തുനിർത്തുന്നത്. ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ, മറ്റ് രണ്ടുപേരെപ്പോലെ നമ്മളും ചാത്തന്റെ മനയിൽ കുടുങ്ങിപ്പോകുന്നതും, വീണ്ടും മമ്മൂട്ടിയെ കാണണം എന്ന തോന്നുന്നതും മമ്മൂട്ടിയുടെ ഹിപ്നോട്ടിക് പ്രകടനം കൊണ്ടാണ്.അപ്പോഴാണ് അഭിനയം കൊണ്ട് ഇനിയും ഞെട്ടിക്കാൻ തനിക് ആകും എന്ന് മമ്മൂട്ടി പറയുന്നത് അച്ചട്ടാകുന്നത്.
ഈ വർഷം ആഗോളതലത്തിൽ മലയാള സിനിമയ്ക്കും, ഇന്ത്യൻ സിനിമയ്ക്കും ഒരേപോലെ അഗീകാരം നേടിക്കൊടുത്ത പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ബോബെയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരതയുള്ള ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ച ചിത്രം 77 മത് ക്യാൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും , ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ അനു ആയി അഭിനയിച്ച ദിവ്യ പ്രഭ, പ്രഭയായി അഭിനയിച്ച കനി കുസൃതി മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ച നടി. നിരവധി അവാർഡുകൾ നേടിയ ചിത്രത്തിലെ പ്രധാന ഘടകം ചിത്രത്തിന്റെ കഥയും പ്രകടനകളും തന്നെയാണ്.
അഭിനയിച്ച നിരവധി ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മോശം അഭിപ്രായം ലഭിച്ചു ഒരുപാട് പരാജയങ്ങൾ നേരിട്ട ആസിഫ് അലി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷിച്ച വർഷമാണ് 2024. തലവൻ, അഡിഗോസ് അമിഗോസ്, കിഷ്കിന്ധാ കണ്ഠം, ലെവൽ കുരിശ്. ഇറങ്ങി അഞ്ചൂറ് ചിത്രങ്ങളും ഹിറ്റ് ആകുകയും അതിലെ വെത്യസ്തമായ കഥാപാത്രങ്ങളും അഭിനയ പ്രകടനം കൊണ്ട് പ്രേഷകരുടെ ഹൃദയത്തിലേക്ക് ഏതാനും ഈ വർഷം ആസിഫ് അലിയ്ക്കു കഴിഞ്ഞു. തലവനിലെ ഒരു വിട്ടു വീഴ്ചയും ജോലിയിൽ വരുത്താത്ത, ചെറുപ്പക്കാരന്റെ വീറോടെ നിൽക്കുന്ന പോലീസുകാരനും, അഡിഗോസ് അമിഗോസിലെ കാശുകാരനായ എന്നാൽ മനസിൽ ദുഃഖഭാരവും കുറ്റബോധവും പേറുന്ന പ്രിൻസ് പോൾ കുര്യൻ, കിഷ്കിന്ധാ കാണ്ഡത്തിലെ സത്യമെല്ലാം അറിഞ്ഞിട്ടും നിസഹനായി മകനെ തേടി ജീവിതകാലം മുഴുവൻ യാത്ര തുടരുന്ന അജയ് ചന്ദ്രനും, ലെവൽ ക്രോസ്സിലെ രഘുവും അയാളുടെ അഭിനയിന്റെ പല തലങ്ങൾ കാണിച്ച ചിത്രമാണ്.
2024ൽ ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ആട്ടം എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ ഉള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രം ആണ് സർഹിൻ അവതരിപ്പിക്കുന്ന അഞ്ജലി. 13 ആണുങ്ങളുടെ കൂട്ടത്തിലെ ഒരേഒരു പെണ്ണ്. പുരുഷാധിപത്യത്തിനു ഇടയിൽ ഞെരിഞ്ഞമരാൻ തയാറാകാത്ത , സ്വന്തമായി അഭിപ്രായമുള്ള പെൺകുട്ടിയായ അഞ്ജലി നിൽകുമ്പോൾ അവൾക്കു മുന്നിൽ കുറ്റം ഏറ്റുപറയാൻ ധൈര്യമില്ലാത്ത ഭീരുവായ, അതിലധികം അഹന്തയും ഈഗോയുമുള്ള 13 പുരുഷമാരെയാണ് കാണുന്നത്. വളരെ വ്യത്യസ്തമായ അഭിനയമായിരുന്നു ചിത്രത്തിൽ സർഹിൻ കാഴ്ചവെച്ചത്.
പ്രകടനത്തിന്റെ മാത്രമല്ല, അഭിനയത്തിനായി, കഥാപാത്രത്തിനായി ഏതറ്റവരെയും പോകുമെന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ആടുജീവിതത്തിലൂടെ പൃഥ്വിരാജ് കാഴ്‌ചവെച്ചത്. ബെന്ന്യാമിന്റെ ആടുജീവിതം ബ്ലെസ്സി സംവിധാനം ചെയ്തപ്പോൾ നിരവധി വെല്ലുവിളികൾ അവർ നേരിട്ടിരുന്നു എന്നാൽ അതിനെയെല്ലാം നിഷ്പ്രയാസം തകർക്കുന്നതായിരുന്നു ആടുജീവിതത്തിന്റെ വിജയം. ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും പൃഥ്വിരാജ് നേടി.
വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേയ്ക്ക് തിരികെ എത്തിയ ജ്യോതിമയുടെ മികച്ചൊരു തിരിച്ചുവരവായിരുന്നു ബൊഗൈൻവില്ലയിലൂടെ പ്രേക്ഷകർ കണ്ടെത്. ചിത്രം കണ്ടവർ എല്ലാവരും റീത്തുവായി മറ്റൊരാളെയും സങ്കലിപ്പിക്കാൻ കഴിയാത്ത വണ്ണം മികച്ചതായി ജ്യോതിർമയി ചിത്രത്തിൽ അഭിനയിച്ചു. കൂടാതെ ചിത്രത്തിലെ ജ്യോതിര്മയുടെ ഗെറ്റപ്പും ഏറെ വ്യത്യസ്തമായിരുന്നു.
കിഷ്കിന്ധാ കണ്ഠം , രുധിരം എന്നി ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അപർണ ബാലമുരളി. വളരെ തമതത്തോടെ ആണ് കിഷ്‌കിട കാണ്ഡത്തിലെ കഥാപാത്രത്തെ കൈകാര്യമ് ചെയ്‍തത്. സത്യം തിരിച്ചറിയാൻ എല്ലാം വളരെ ശ്രെദ്ധയോടെ നോക്കുന്ന, വെറുമൊരു രണ്ടാം ഭാര്യയായി മാറാതെ ഭർത്താവിന്റെ മകനെ അന്വേഷിക്കുന്ന അപർണയുടെ അഭിനയം ഗംഭീരമായിരുന്നു.
2024 ബേസിൽ എന്ന നടന്റെ വർഷംകൂടെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. വെത്യസ്തമായ ചിത്രങ്ങളിലൂടെ മികച്ച ഒരു എന്റർടൈനറായി ബേസിൽ തിളങ്ങി. ഇറങ്ങിയ ഓരോ ചിത്രങ്ങളും ഹിറ്റടിച്ച നടൻ വേറെ എല്ലാ . വർഷങ്ങൾക് ശേഷം, നുണക്കുഴി, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദര്ശിനി പ്രേക്ഷകരെ ചിരിപ്പിച്ച ബേസിൽ ചിത്രങ്ങൾ.
രംഗണനായി എത്തി പ്രേക്ഷകരിൽ ആവേശം നിറച്ച ഫഹദിന്റെ ആവേശത്തിലെ പ്രകടനം മലയാളികൾ മാത്രമല്ല ഏറ്റെടുത്തത്. മറ്റു ഭാഷകളിൽ റിലീസായ ചിത്രം കണ്ട പ്രേക്ഷകർ ഫഹദിന്റെ ഈ വ്യത്യസ്ത പ്രകടനം കണ്ടു ഞെട്ടി എന്ന് തന്നെ പറയണമെല്ലോ.
അജയന്റെ രണ്ടാം മോഷണം കണ്ടവർ മാണിക്യത്തിന്റെ മറക്കാൻ വാഴയില്ല. എ ആർ എം കാണാൻ പോയവർ എല്ലാവരും ടോവിനോയും കൃത്യജി ഷെട്ടിയും തമ്മിലുള്ള കോമോ പ്രേതീക്ഷിച്ചു പോയെങ്കിലും സിനിമ കണ്ടു ഇറങ്ങിയവർ എല്ലാവരും സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം എന്ന കഥാപാത്രത്തിന്റെ ഫാൻ ആയി തിരികെ എത്തിയത്.
നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളികളുടെ പ്രിയങ്കരിയായ നടി നസ്രിയ നാസിം തിരികെ എത്തുന്നത്. 2020 ലെ ട്രാൻസിൽ ആണ് താരം അവസമായി അഭിനയിക്കുന്ന മലയാള ചിത്രം. അതിനു ശേഷം നാണിയ്ക്കൊപ്പം ഒരു തെലുങ്ക് ചിത്രം ചെയ്‌തെങ്കിലും മലയാള സിനിമയിൽ തരാം അഭിനയിക്കാതെ ഇരുന്നത ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഈ വർഷം ഇറങ്ങിയ സൂക്ഷ്മദർശിനി അതിനെല്ലാം വിരമിട്ടിരിക്കുകയാണ്.
ചിന്നു ചാന്ദിനി വിശേഷം എന്ന ചിത്രങ്ങളിലൂടെയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കല്യാണം കഴിക്കുന്നതും, 'അമ്മ ആകുന്നതും മാത്രം വലിയ കാര്യമായി കാണുന്ന ഒരു സമൂഹത്തിൽ ഇത്തരം ചിത്രങ്ങളും കഥാപാത്രങ്ങളും മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ വലുതാണ്.
മികച്ച ചിത്രങ്ങളുടെ ഭാഗമാകുന്ന മറ്റൊരു നടനാണ് കുഞ്ചാക്കോ ബോബൻ. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിലെ മലയാളികളുടെ പഴയ റൊമാന്റിക് ഹീറോയുടെ വൈൽഡ് വേർഷൻ ആണ് കണ്ടത്. ഭാര്യയെ അധിക കെയർ ചെയ്യുന്ന ഡോക്ടർ റോയ്‌സ് ആയി ചാക്കോച്ചൻ എത്തുമ്പോൾ ഉള്ളിലൊരു സൈക്കോ ഉണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിക്കില്ല. അമല നീരദിന്റെ ഫ്രാമെങ്കിൽ ചാക്കോച്ചൻ എന്ന നടൻ പ്രകടനം കൊണ്ട് ഞെട്ടിച്ച ചിത്രമാണ് ബൊഗൈൻവില്ല.
മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളുടെ കഥപറഞ്ഞ ചിത്രവുമായി ആണ് ടോവിനോ തോമസ് അജയന്റെ രണ്ടാം മോഷണത്തിലൂടെ എത്തിയത്. മൂന്നു വെത്യസ്ത തലമുറയുടെ കഥപറഞ്ഞ ചിത്രം അതിവേഗം ആണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. അതോടൊപ്പം തന്നെ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എത്തിയ അനേഷിപ്പിന് കണ്ടെത്തും എന്ന ചിത്രത്തിലൂടെ പോലീസ്‌കാരനായും ടോവിനോ എത്തിയിരുന്നു.
കണ്ണൂർ സ്‌ക്വാഡിലെ വില്ലനായി കഴിഞ്ഞ വർഷം ആളുകളെ ഞെട്ടിച്ച അർജുൻ രാധാകൃഷഷ്ണന്റെ മറ്റൊരു വ്യത്യസ്ത കഥാപത്രമാണ് ഉള്ളൊഴുക്കിലെ രാജീവ്. പ്രേമിച്ച പെണ്ണ് മറ്റൊരാളെ കളയണം കഴിച്ചിട്ടും അവളെ മനസ്സിൽ നിന്നും വിട്ടുകൊടുക്കാൻ കഴിയാത്തവിധം സ്നേഹിക്കുന്ന രാജീവ്. കൂട്ടുകാരൻ ഒരിക്കൽ രാജീവിനോട് പറയുന്നുണ്ട്, ഇനിയും അവൾ നിന്ന് പറ്റിക്കുമെന്നു. എന്നാൽ വീണ്ടും അവൾക്കായി കാത്തിരിക്കുന്ന രാജീവ് ശെരിക്കും ഉള്ളൊഴുക്കിലെ ഒരു നോവാണ്. തനിക്ക് സംഭവിച്ച നഷ്ടമാണ് വീണ്ടും രാജീവിന്റെ ജീവിതത്തിൽ ആവർത്തിക്കുകയാണ് ഉള്ളൊഴുക്കിന്റെ അവസാനം.
ഗുണാ കേവിൽ വീണ സുഭാഷിനെ തിരഞ്ഞു ചാടിയ കുട്ടേട്ടൻ. മഞ്ഞുമേൽ ബോയ്സിലെ കുട്ടേട്ടനെ ആരും മറക്കില്ല. കുട്ടേട്ടനായി ചിത്രത്തിൽ എത്തിയത് സൗബിൻ ഷാഹിർ ആയിരുന്നു. അത്രയധികം ഹൃദയ സ്പർശിയായിരുന്നു ആ ചിത്രം. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഇറക്കിയ ചിത്രം 200 കോടിയിലധികം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രം വളരെ ഹിറ്റ് ആയിരുന്നു.
ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവ താരമാണ് നസ്ലെൻ. ഈ വർഷം ആദ്യം വലിയ ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്ലീപ്പർ ഹിറ്റ് ആയ ചിത്രമാണ് പ്രേമലു. ചിത്രത്തിലെ യുവ താരത്തിന്റെ അഭിനയം തന്നെയാണ് സാറെ മെയിൻ. ചിത്രം തെലുങ്കിലും തരംഗമായി മാറുകയായിരുന്നു. ഐ ആം കാതലനും ഈ വർഷം ഇറങ്ങിയ നസ്ലെന്റെ മറ്റൊരു മികച്ച ചിത്രമാണ്.
നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഈ വർഷം അവസാനം ഇറങ്ങിയ ഹനീഫ് അഥീനി ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രത്തിലൂടെ ഉണ്ണിമുകുന്ദശാന്റെ വളരെ വെത്യസ്തമായ ഒരു കഥാപാത്രം കാണാൻ പ്രേഷകർക്കയിൽ. നടനിൽ നിന്നും മറ്റൊരു സൂപ്പർ സ്റ്റാർ പദവിയിലേക്ക് ചിത്രത്തിലൂടെ ഉണ്ണിമുകുന്ദൻ എത്തുമെന്നുള്ള പ്രതീക്ഷകൾ ആണ് ആരാധകർ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയിൽ തന്നെ ദി മോസ്റ്റ് വയലന്റ് ചിത്രമായി ഈ സിനിമ മാറുമ്പോൾ ബോളിവുഡിലും മാർകോ തരംഗമാകുകയാണ്.
ഈ പട്ടികയിൽ ഉൾപ്പെടുത്താതെ ഇനിയും മികച്ച പ്രകടങ്ങളും നടന്ന വർഷമാണ് 2024.
അഭിനയം മാത്രമല്ല ഈ കഥാപാത്രങ്ങൾ പ്രേക്ഷകരിൽ പ്രിയങ്കരനായി മാറാൻ കാരണമായത് മികച്ച എഴുത്തുകൾ കൂടെ ഉണ്ടായപ്പോഴാണ് . അത്തരം മികച്ച ചിത്രങ്ങളും ഉള്ളടക്കങ്ങളും വരും വർഷകളിലും നമുക്കു തീർച്ചയായും പ്രതീഷിക്കാം.