''ജെ കെ മുതൽ ഡോക്ടർ ജോണിന്റെ പെർഫെക്റ്റ് പ്ലാൻ വരെ''; 2024 വൈറൽ ട്രെൻഡായി മാറിയ മലയാള സിനിമയിലെ ഐകോണിക് ഡയലോഗുകൾ
2024 ഇത് പ്രേക്ഷകരെ രസിപ്പിക്കുകയും ട്രെൻഡ് ആക്കി മാറ്റിയതുമായ ഡയലോഗുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്താം.;
2024ൽ മലയാളികൾ ഓർക്കാൻ ഒരുപാട് നല്ല സിനിമകൾ വന്ന വർഷമാണ് . അതോടൊപ്പം തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളും , അവർ പറഞ്ഞ ചില ഡയലോഗും ഒരു വലിയ ട്രെൻഡ് ഉണ്ടാക്കിയിരുന്നു. രസകരമെന്നു പറയട്ടെ , കൊച്ചു കുട്ടികൾ തൊട്ടു മുതിർന്നവർ വരെ ഇത്തരം ഡയലോഗുകൾ നിത്യ ജീവിതത്തിലും ഉപയോഗിച്ചിരുന്നു. ഇൻസ്റ്റാഗ്രാം റീലിസിലും ഇത്തരം വീഡിയോകൾ ഞൊടിയിടയിൽ വൈറൽ ആകുന്ന കാലമായിരുന്നു അത്. 2024 ഇത് പ്രേക്ഷകരെ രസിപ്പിക്കുകയും ട്രെൻഡ് ആക്കി മാറ്റിയതുമായ ഡയലോഗുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്താം.
1) ജെ കെ ( ജസ്റ്റ് കിഡിങ് ) - പ്രേമലു.
തണ്ണീർ മത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ എന്നിവയ്ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി സിനിമയാണ് 'പ്രേമലു'. നസീലൻ ഗഫൂർ, മമിതാ ബൈജു, അഖില ഭാർഗവൻ, ശ്യാം മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ 2024 ലെ സ്ലീപ്പർ ഹിറ്റ് ആയിരുന്നു. സിനിമയിൽ ശ്യാം അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രം സിനിമയിൽ ഉടനീളം പറയുന്ന വരുന്ന ഒരു ഡയലോഗ് ആണ് '' ജെ കെ അഥവാ ജസ്റ്റ് കിഡിങ് ''. ആദിയുടെ കഥാപത്രം കൂടെ ഉള്ളവരെ കളിയാക്കാനും , ഞെട്ടിക്കാനുമായി പറയുന്ന എന്നാൽ കൂടെ നിൽക്കുന്നവർക്ക് ഇടയ്ക്ക് അരോചകമായി തോന്നുന്ന ഈ വാചകം സിനിമ ഇറങ്ങിയ ശേഷം വൈറൽ സെൻസേഷൻ ആക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനേയും ഈ ഡയലോഗ് വാൻ തോതിൽ സഹായിച്ചിട്ടുണ്ട്. തെലുങ്കിലും സൂപ്പർ ഹിറ്റായ സിനിമ അവിടെ വിതരണത്തിനിറക്കിയത് സംവിധായകൻ രാജമൗലിയുടെ നിർമ്മാണ കമ്പിനിയായിരുന്നു. സിനിമ 200 കോടിയിലധികം ബോക്സ് ഓഫീസിൽ കളക്ഷനും നേടിയിരുന്നു.
2) തനിക്ക് പോകാൻ അനുവാദമില്ല്യ... - ബ്രഹ്മയുഗം
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 2024ൽ പ്രേക്ഷകരെ ഏറ്റവും ഞെട്ടിക്കുകയും പേടിപ്പിക്കുകയൂം ചെയ്ത ഹൊറർ സിനിമയാണ് ബ്രഹ്മയുഗം. മൂന്നു കഥാപാത്രങ്ങളും ഒരു ലൊക്കേഷനും വെച്ച് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതുമുതൽ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം ആയിരുന്നു. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കൊടുമൺ പോറ്റി അർജുൻ അശോകിനോട് പറയുന്ന ഡയലോഗ് ആണ് '' തനിക്ക് പോകാൻ അനുവാദമില്ല്യ''. സിനിമയുടെ ആദ്യ ടീസർ പുറത്തുവന്നതോടെ ഹിറ്റ് ആയ മാറിയ ഈ ഡയലോഗ് ഇൻസ്റ്റാഗ്രാം റീലിസ് വിഡിയോയിലും ട്രെൻഡ് ആയിരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടങ്ങൾ ആയിരുന്നു സിനിമയിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവർ കാഴ്ചവച്ചത്. ഈ വർഷം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടതും ബ്രഹ്മയുഗത്തിനെ കുറിച്ചായിരുന്നു.
3) ഒറ്റക് വഴിവെട്ടി വന്നതാടാ -വർഷങ്ങൾക്ക് ശേഷം
നിവിൻ പോളി എന്ന നടൻ അഥിതി വേഷത്തിൽ എത്തി തിയേറ്റർ പൂരപ്പറമ്പാക്കിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം'. നിവിന്റെ കഥാപാത്രം സിനിമയിൽ ഉണ്ടാക്കിയ ഓളം തന്നെയാണ് ചിത്രം ഹിറ്റ് ആകാൻ കാരണവും. ''ഒറ്റക് വഴിവെട്ടി വന്നതാടാ ...'' എന്ന ഡയലോഗ് ഹിറ്റ് അകാൻ പ്രധാനമായും കാരണം നിവിൻ പോളി എന്ന നടന്റെ യഥാർത്ഥ സിനിമ ജീവിതത്തിനേം കൂടെ ചേർത്ത് നിൽക്കുമ്പോൾ ആണ്. സിനിമ ഇറങ്ങിയ സമയത്തു ആളുകൾ ഏറ്റവും കൂടുതൽ സംസാരിച്ചതും ഇത്തരം കാര്യങ്ങൾ ആണ്.
4) എടാ മോനേ ...- ആവേശം
രംഗണ്ണനും പിള്ളേരും മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ഉണ്ടാക്കിയ ഓളം ചെറുതല്ല. രോമാഞ്ചം എന്ന സിനിമയുടെ വിജയത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത 2024 ലെ ആക്ഷൻ കോമഡി സിനിമയാണ് ആവേശം. ഫഹദ് ഫാസിൽ രംഗണ്ണനായി എത്തി വലിയൊരു തരംഗമാണ് ഉണ്ടാക്കിയത്. സിനിമയിൽ ഫഹദ് ഫാസിൽ കുട്ടികളോട് പറയുന്ന '' എടാ മോനെ ...'' എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതുകൂടാതെ സിനിമയിലെ മറ്റു ഡയലോഗുകളായ ''ശ്രെദ്ധിക്കാൻ പറ അമ്പാനെ'', ''ശ്രെദ്ധിച്ചോളാം അണ്ണാ '' എന്നിവയെല്ലാം വൈറൽ ട്രെൻഡ് ആയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും റീൽസിലും ചിത്രത്തിലെ ചില സീനുകൾ അടക്കം ആളുകൾ റീക്രീയേറ്റ് ചെയ്തിരുന്നു.
5) ലൂസ് അടിക്കെടാ... - മഞ്ഞുമേൽ ബോയ്സ്
നിരവധി പ്രേക്ഷക പ്രശംസ നേടിയെടുത്തുകൊണ്ടു സെൻസേഷണൽ ഹിറ്റായ സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമേൽ ബോയ്സ് '. യഥാർത്ഥ സംഭവത്തെ ആധാരമാക്കി എടുത്ത ചിത്രത്തിലെ ഒരു ക്ലിഫ് ഹാങ്ങർ മോമെന്റിൽ പറയുന്ന ഡയലോഗ് ആണ് ''ലൂസ് അടിക്കെടാ.....'' . ഗുണാ കേവ് കാണാൻ എത്തിയ ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാൾ പറയിടുക്കിലെ കുഴിയിൽ വീഴുന്നതും , കൂട്ടുകാരനെ രെക്ഷിച്ചുകൊണ്ടുപോകാൻ ശ്രെമിക്കുന്ന സൗഹൃദത്തിന്റെയും കഥ പറഞ്ഞ സിനിമയിൽ ഈ ഐകോണിക് ഡയലോഗ് ഒരു ചെറിയ ട്വിസ്റ്റും കൊണ്ടുവന്നിരുന്നു.
6) ഇറ്റ്സ് നോട്ട് എ കൊണച്ച പ്ലാൻ - സൂക്ഷമദർശിനി
എം സി ജിതിൻ സംവിധാനം ചെയ്ത സിനിമയാണ് സൂക്ഷ്മദർശിനി. നസ്രിയ നാസിം ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ബ്ലാക്ക് ഹ്യൂമർ സസ്പെൻസ് തില്ലെർ സിനിമയാണ് സൂക്ഷ്മദർശിനി. സിനിമയിൽ സിദ്ധാർഥ് ഭരതൻ ബേസിലുമായി നടത്തുന്ന ഈ ഡയലോഗ് ആണ് 2024ന്റെ അവസാനം ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്. ബ്രഹ്മയുഗത്തിൽ അഭിനയം കൊണ്ട് ആളുകളെ ഞെട്ടിച്ചെങ്കിൽ സൂക്ഷമദർശിനിയിൽ വളരെ ലളിതമായി തന്നെയാണ് സിദ്ധാർഥ് ഭരതൻ കോമെടി അവതരിപ്പിച്ചുകൊണ്ട് മികച്ചൊരു എന്റെർറ്റൈനെർ ആകുന്നത്. ചിത്രത്തിലെ ഇവരുടെ കോംബോ ഏറെ ശ്രെധ നേടിയിരുന്നു.സസ്‌പെൻസും കോമഡിയും ഒന്നിച്ചു കൊണ്ടുപോയ ചിത്രം പ്രേഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം എത്തിയതായിരുന്നു.