പാതിരാത്രി ചിത്രീകരണം പൂര്‍ത്തിയായി

soubin shahir and navya nair starrer movie Pathirathri

Update: 2024-11-21 15:29 GMT

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ചിത്രം പാതിരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി. സൗബിന്‍ ഷാഹിര്‍, നവ്യ നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു.

ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാല്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിര്‍വഹിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ അഗസ്റ്റിന്‍, ആത്മീയ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവര്‍ക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടന്‍ അച്യുത് കുമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, മ്യൂസിക്ക് - ജേക്‌സ് ബിജോയ്, ആര്‍ട്ട് ഡയറക്ടര്‍ - ദിലീപ് നാഥ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം - ലിജി പ്രേമന്‍, സ്റ്റില്‍സ് - നവീന്‍ മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജിത് വേലായുധന്‍.

Tags:    

Similar News