ഷെല്‍ബിയും സംഘവും വീണ്ടും എത്തുന്നു

ഇത്തവണ ചലച്ചിത്രമായാണ് "പീക്കി ബ്ലൈൻഡേഴ്‌സ്" എത്തുന്നത്.

Update: 2024-06-18 09:41 GMT

"ഓപ്പൺഹൈമർ" എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാർ നേടിയ സിലിയൻ കിലിയൻ മർഫിയുടെ "പീക്കി ബ്ലൈൻഡേഴ്‌സ്" സീരിസിലെ ക്യാരക്ടറായ ബർമിംഗ്ഹാം ഗ്യാങ്സ്റ്റെര്‍ ടോമി ഷെൽബി തിരിച്ചുവരുന്നു. "പീക്കി ബ്ലൈൻഡേഴ്‌സ്" സ്ട്രീം ചെയ്ത പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. ഇത്തവണ ചലച്ചിത്രമായാണ് "പീക്കി ബ്ലൈൻഡേഴ്‌സ്" എത്തുന്നത്.

ടോം ഹാർപ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് സ്റ്റീവൻ നൈറ്റ് ആണ്. നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത്. "ടോമി ഷെൽബി തീർന്നിട്ടില്ല. പീക്കി ബ്ലൈൻഡേഴ്‌സിന്‍റെ ചലച്ചിത്രത്തില്‍ സ്റ്റീവൻ നൈറ്റ്, ടോം ഹാർപ്പർ എന്നിവരുമായി വീണ്ടും സഹകരിക്കുന്നത് വളരെ സന്തോഷകരമാണ്" എന്ന് മർഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. "മറ്റൊരു രൂപത്തിൽ" കഥ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സീരിസിന്‍റെ സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ് അന്ന് പറഞ്ഞിരുന്നു.

സീരിസ് പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സീരിസ് ആണ് "പീക്കി ബ്ലൈൻഡേഴ്‌സ്". അതിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രേത്യേകം ആരാധകരുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സിനിമയായി ചിത്രം എത്തുമ്പോൾ ഏറെ പ്രതീക്ഷകളും ഉയരുന്നുണ്ട്.

Tags:    

Similar News