ലോസ് ആഞ്ചൽസിലെ കാട്ടുതീയിൽ ആളികത്തി ഹോളിവുഡ്

ലീറ്റൻ മീസ്റ്റർ , ആദം ബ്രോഡി, പാരീസ് ഹിൽറ്റൻ തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ ആഡംബര ഭവനങ്ങൾ ആണ് അഗ്നിക്കിരയായിരിക്കുന്നത്.;

Update: 2025-01-10 12:58 GMT

ലോസ് അഞ്ചൽസിൽ ഉണ്ടായ തീപിടുത്തത്തിൽ നടുങ്ങിയിരിക്കുകയാണ് ഹോളിവുഡ്. ഹോളിവുഡ് താരങ്ങളുൾപ്പടെയുള്ളവരുടെ വീടുകൾ ആളിപ്പടരുന്ന കാട്ടുതീയിൽ കത്തിയമർന്നു . ലീറ്റൻ മീസ്റ്റർ , ആദം ബ്രോഡി, പാരീസ് ഹിൽറ്റൻ തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ ആഡംബര ഭവനങ്ങൾ ആണ് അഗ്നിക്കിരയായിരിക്കുന്നത്. പ്രേദേശത്തുനിന്നും ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് ലോസ് അഞ്ചൽസിൽ കാട്ടുതീ ആളി പടരാൻ തുടങ്ങിയത്. ഇതിൽ അഞ്ചുപേർക്ക് ഇതിനോടകം തന്നെ ജീവൻ നഷ്ടമായി. അഗ്നിരക്ഷ സംഘത്തിൽ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കുകളുണ്ടായിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 30000 -ത്തിലധികം ആളുകളെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ വീടുകൾ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.


നിരവധി ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന സ്ഥലമാണ് പസഫിക് പാലിസേഡ്സ്. ഇവിടെയാണ് കാട്ടുതീ രൂക്ഷമായിരിക്കുന്നത്. 500 ലേറെ ഏക്കറുകളിലാണ് ഇവിടെ തീ പടർന്നിരിക്കുന്നത് . വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീട് കത്തിപ്പോയിട്ടുണ്ടാകാമെന്നുമാണ് ഹോളിവുഡ് നടൻ ജയിമ്സ് വുഡ്‌സ് എക്സിൽ കുറിച്ചത്. നടിയും ഗായികയുമായ മാൻഡി മൂർ ഇസ്റ്റഗ്രാമിൽ തന്റെ വീടും കുട്ടികളുടെ സ്കൂളും കത്തിപോയതായി പോസ്റ്റ് ചെയ്തിരുന്നു. മറ്റ് പല താരങ്ങളും ആരാധകരുമായി തങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്.

അമൂല്യമായ കലാസൃഷ്ടികൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ് ഗെറ്റി വില്ല . ഇതിനു സമീപമുള്ള മരങ്ങൾ കത്തി വീണു. ഇതിനുസമീപമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് തീ ഇവിടേക്ക് പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികൾ സുരക്ഷിതമാണെന്നുമാണ് അധികൃതർ പ്രതികരിക്കുന്നത്.

വരണ്ട കാലാവസ്ഥയും ഉണങ്ങിയ മരങ്ങളുമാണ് തീ പടരുന്നതിന് കാരണം. വരണ്ട കാറ്റിന് സാധ്യതയുള്ളതിനാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് ലോസാഞ്ജലേഴ്‌സ് മേയർ കാറിൻ ബാസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോസ് ആഞ്ജലേഴ്‌സിൽ സ്ഥിതി ചെയ്യുന്ന കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Similar News