സ്ക്വിഡ് ഗെയിമിൽ ഗാനം അവതരിപ്പിക്കാൻ ഹനുമാൻ കൈൻഡ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക പ്രശസ്ത സീരിസ് ആയ നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം 2 വിൽ ഗാനമൊരുക്കി ഹനുമാൻ കൈൻഡ്. ഓൺലൈനിൽ ആവേശം ഉണർത്തിയ ഈ വാർത്ത പുറത്തിറക്കിയത് നെറ്റ്ഫ്ലിക്സ് ആണ്. ഗാനത്തിന്റെ പ്രോമോ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നെറ്റ്ഫ്ലിസ് ഇന്ത്യ സ്ഥിരീകരിച്ചു ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിസംബർ 16 ന് ഗാനം പുറത്തിറങ്ങും. "The Big dwags are coming to the Big Game @hanumankind is the stage of a new squid Game anthem, dropping December 16th ." എന്ന അടികുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് വീഡിയോ പങ്കുവെച്ചത്. ഹനുമാൻ കൈൻഡ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിട്ടും ഉണ്ട്. ആരാധകർക്ക് കൂടുതൽ ആവേശവും സസ്പെൻസ് നിറഞ്ഞതുമായ വാർത്തയാണ് ഇത്. ഈ ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ ആവേശം ഉണർത്തിയിരിക്കുകയാണ്. ഇത് ഇന്ത്യൻ ഹിപ്-ഹോപ്പിൻ്റെ ചരിത്ര നിമിഷമാണെന്ന് ആരാധകർ പ്രതികരിച്ചു . ആഗോളതലത്തിൽ ഇന്ത്യൻ കലാകാരന്മാർക്കുള്ള അംഗീകാരം ആണ് ഈ അവസരം
ഇന്ത്യൻ റാപ്പർ സൂരജ് ചെറുകാട്ട്, ഹനുമാൻകൈൻഡ് എന്നാണ് അറിയപ്പെടുന്നത്. ഹനുമാൻ കൈൻഡിന്റെ വൈറൽ ഹിറ്റ് "ബിഗ് ഡോഗ്സ്" ബിൽ ബോർഡിന്റെ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. കൂടാതെ ബിൽബോർഡ് ഹോട്ട് 100-ൽ 57-ാം സ്ഥാനത്തെത്തുകയും ചെയ്തു 178 മില്യൺ വ്യൂസ് ആണ് ഇതുവരെ യൂട്യൂബിൽ ബിഗ് ഡോഗ്സിനു ലഭിച്ചത്.
ഹ്വാങ് ഡോങ്-ഹ്യുക്ക് സംവിധാനം ചെയ്ത സ്ക്വിഡ് ഗെയിം സീസൺ രണ്ട്, 2024 ഡിസംബർ 26-ന് നെറ്റ്ഫ്ലിസിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണിൽ, സിയോങ് ജി -ഹുൻ (ലീ ജംഗ് -ജെയ് ) പോലെയുള്ള പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ തിരിച്ചുവരവ് കാണാം ഈ സീസണിലും കാണാം.