മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി ചിത്രം "ലൗലി"യുടെ ആദ്യ വീഡിയോ ഗാനം റിലീസായി
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ " ലൗലി "യുടെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന് കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രമാണ് "ലൗലി".
ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ് കെ ജയൻ,ഡോക്ടർ അമർ രാമചന്ദ്രൻ,അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ് ഡോക്ടർ അമർ രാമചന്ദ്രൻ ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന " ലൗലി " വിസ്മയ കാഴ്ചളുമായി
സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ-കിരൺദാസ്, കോ പ്രൊഡ്യൂസർ-പ്രമോദ് ജി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ-ദീപ്തി അനുരാഗ്,ആർട്ട് ഡയറക്ടർ-കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ-അലൻ,ആൽബിൻ,സൂരജ്,ബേയ്സിൽ,ജെഫിൻ,
https://www.youtube.com/watch?v=1cAq0h4d35A
പി ആർ ഒ- എ എസ് ദിനേശ്.