ദേവരയിൽ നിന്നുള്ള 'ചുട്ടമല്ലെ' ആലപിച്ച് എഡ് ഷീരൻ ;വൈറലായി ബെംഗളൂരു സംഗീത പരുപാടി
ശിൽപ റാവുവിനൊപ്പം ആലപിച്ച് ഗാനത്തിന് അഭിനന്ദനവുമായി ജൂനിയർ എൻ ടി ആർ;
തെലുങ്ക് ചിത്രം ദേവരയിൽ നിന്നുള്ള ഹിറ്റ് ട്രാക്കായ 'ചുട്ടമല്ലെ' ശിൽപ റാവുവിനൊപ്പം ആലപിച്ച് പ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരൻ. ഇന്ത്യയിൽ തൻ്റെ ഗാന പര്യടനത്തിന് എത്തിയ താരം ബാംഗ്ലൂരിൽ നടന്ന സംഗീത പരുപാടിയിൽ ആണ് 'ചുട്ടമല്ലെ' ശിൽപ റാവുവിനൊപ്പം ആലപിച്ചത്. നിമിഷങ്ങൾക്കകം വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി. വിഡിയോയിൽ എഡ് ഷീരൻ ശിൽപ റാവുവിനെ വേദിയിലേക്ക് തന്നോടൊപ്പം പാടാൻ ക്ഷണിക്കുന്നത് കാണാം.
"കഴിഞ്ഞ കുറേക്കാലമായി ശിൽപ്പാറാവുവിൻ്റെ ശബ്‌ദത്തിന്റെ ആരാധകൻ ആണ് ഞാൻ. ഇന്ന് രാത്രി വേദി പങ്കിടാനും ഒരു പുതിയ ഭാഷ പഠിക്കാനുമുള്ള ഒരു അവസരം ലഭിച്ചു''. വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടുകൊണ്ട് എഡ് ഷീരൻ കുറിച്ചു.
സെൻസേഷൻ ഹിറ്റായ ജൂനിയർ എൻടിആറിൻ്റെയും ജാൻവി കപൂറിൻ്റെയും ദേവരയിലെ ഹിറ്റ്ഗാനമാണ് 'ചുട്ടമല്ലെ'. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വീഡിയോ വൈറലായതിന് പിന്നാലെ ജൂനിയർ എൻടിആർ ഗാനത്തിന്റെ പ്രതികരണം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഗായകനോടുള്ള തൻ്റെ അഭിനന്ദനം അറിയിക്കുകയും സംഗീതത്തിന് അതിരുകളില്ലെന്നും പറയുകയും താരം ചെയ്തു. എഡ് ഷീരൻ്റെ പ്രകടനത്തിൻ്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ജൂനിയർ എൻടിആർ എഴുതി
"സംഗീതത്തിന് അതിരുകളില്ല, നിങ്ങൾ അത് വീണ്ടും തെളിയിച്ചു എഡ്! നിങ്ങൾ തെലുങ്കിൽ ചുട്ടമല്ലെ പാടുന്നത് കേൾക്കുന്നത് ശരിക്കും സന്തോഷമാണ് "
എഡ് ഷീരൻ ജനുവരി 30-ന് പുണെയിൽ ആണ് തന്റെ സംഗീത പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അർമാൻ മാലിക്കിനൊപ്പം ഹൈദരാബാദിലും പിന്നീട് ചെന്നൈയിലും എ.ആർ. റഹ്മാൻ ഗായകൻസംഗീതപരിപാടികൾക്കായി കൈ കോർത്തിരുന്നു . ബംഗളൂരുവിന് ശേഷം ഷില്ലോങ്ങിലും ഡൽഹി എൻസിആറിലും പരിപാടി അവതരിപ്പിക്കാനൊരുങ്ങുകയാണ് എഡ് ഷീരൻ ഇപ്പോൾ. ഗെയിം ഓഫ് ത്രോൺസ് സീസൺ 7ൽ അഥിതി വേഷത്തിൽ എഡ് ഷീരൻ എത്തിയിരുന്നു. ലാനിസ്റ്റർ ആർമിയുടെ ഭാഗമായി യഥാർത്ഥ ഗാനം താരം ഇതിൽ പാടുന്നുണ്ട്. ഷെയ്പ്പ് ഓഫ് യു, പെർഫെക്റ്റ്, ഫോട്ടോഗ്രാഫ്, തിങ്കിങ് ലൗഡ് എന്നിവയാണ് ഷീരന്റെ ശ്രെദ്ധേയമായ ഗാനങ്ങൾ.