മലർവാടി കൂട്ടത്തിന്റെ 14 വർഷങ്ങൾ; വിനീതിനൊപ്പം ആഘോഷിച്ച് താരങ്ങൾ

By :  Aiswarya S
Update: 2024-07-16 06:30 GMT

സൗഹൃദത്തിന്റെ കഥ പറഞ്ഞ വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രം 'മലർവാടി ആ‍ർട്ട്സ് ക്ലബ്' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 14 വർഷം. 2010-ൽ പുറത്തിറങ്ങിയ ചിത്രത്തോടൊപ്പം മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു യുവ സംവിധായകനെയും ഒരുപിടി മികച്ച താരങ്ങളെയുമാണ്. വിനീതിനൊപ്പം മല‍ർവാടിയുടെ 14 വ‍ർഷങ്ങളാഘോഷിക്കുകയാണ് ചിത്രത്തിലെ താരങ്ങൾ.

ആദ്യത്തേത് എന്നും സ്പെഷ്യലായിരിക്കും. ജൂലൈ 16, മനസ് നിറയ്ക്കുന്ന ​ഗൃഹാതുരത്വവും കടപ്പാടും നിറഞ്ഞ കടന്ന പോയ യാത്രയിൽ ഈ ദിവസം അടയാളപ്പെടുത്തിയതാണ്. മല‍ർവാടിയുടെ 14 വർഷങ്ങൾ. ഉയർച്ച താഴ്ചകൾക്കിടയിലും നിങ്ങളുടെ അചഞ്ചലമായ പിന്തുണയും സ്നേഹവുമാണ് ഓരോ വിജയത്തിനും പിന്നിലെ ചാലകശക്തി. എല്ലാവ‍ർക്കും നന്ദി, വിനീത് ശ്രീനിവാസനും, എന്നാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അജു വർ​ഗീസും വീനീത് ശ്രീനിവാസനും മല‍ർവാടിയിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 14 വർഷങ്ങൾ എന്ന് കുറിച്ചിട്ടുണ്ട്.

പതിനാല് വർഷങ്ങൾ എന്ന തലക്കെട്ടിൽ രണ്ട് ചിത്രങ്ങളാണ് അജു ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചത്. സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസന്റെ അന്നത്തെ ചിത്രത്തിനൊപ്പം സിനിമയുടെ നിർമാതാവ്, നടൻ ദിലീപിനെ അജുവർഗീസ്,നിവിൻ പോളി, ഭഗത് മാനുവൽ, ഹരികൃഷ്ണനും ചേർന്ന പൊന്നാടയണിയിച്ച് ആദരിക്കുന്ന ചിത്രവുമാണ് ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവരുടെ ആദ്യ സിനിമക്കൂടിയായിരുന്നു മലർവാടി ആർട്ട്‌സ് ക്ലബ്.

ഒരു മ്യൂസിക്കൽ കോമഡി ചിത്രമാണ് മല‍ർവാടി ആ‍ർട്ട്സ് ക്ലബ്. അഞ്ച് സുഹൃത്തുക്കളുടെ ഇടിയിലൂടെ കടന്ന പോകുന്ന ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാനാണ് നിർവ്വഹിച്ചത്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത് .

ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെയാണ് നിവീൻ പോളി, അജുവർഗീസ്, ഭഗത് മാനുവൽ, ശ്രാവൺ, ഹരികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചത്. ചിത്രത്തിലെ രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Tags:    

Similar News