വീട്ടിൽ ദൈവത്തിനൊപ്പം വെച്ചിരിക്കുന്നത് ആ ആളുടെ ചിത്രം : ജയറാം

Update: 2024-12-21 11:17 GMT

നല്ല ഗുരുക്കന്മാരെ കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാ ഭാഗ്യം.ജീവിതത്തിൽ നമുക്കുള്ള ഗുരുക്കന്മാര് ആണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് പറയുകയാണ് നടൻ ജയറാം. കോളേജുകളിലും പല വേദികളിലും പോകുമ്പോൾ നല്ല ഗുരുക്കന്മാരെ കിട്ടുന്നതാണ് ജീവിതത്തിൽ വിജയിക്കുന്നതിലേയ്ക്ക് നയിക്കുന്നതെന്ന് ജയറാം പറയാറുണ്ട് . അതേപോലെ മികച്ച ഗുരുക്കന്മാരെ കിട്ടിയ ആളാണ് തന്നെന്ന് ജയറാം പറയുന്നു. ജീവിതത്തിലെ എല്ലാ കാര്യത്തിനും നല്ല ഗുരുക്കന്മാരെ ആണ് ലഭിച്ചിട്ടുള്ളത്. മിമിക്രി ആയി നടന്ന സമയത്താണ് ആബേൽ അച്ഛന്റെ കലാഭവനിലേയ്ക് എത്തുന്നത്. അന്ന് അതൊരു മികച്ച തുടക്കമാണ് തനിക് നൽകിയതെന്ന് ജയറാം പറയുന്നു. അതിനു ശേഷം സിനിമയിലേയ്ക്ക് തന്നെ എത്തിച്ചത് പദ്മരാജൻ സാർ ആണ് . അതുകൊണ്ട് വീട്ടിൽ ചോറ്റാനിക്കര അമ്മയ്ക്കും ഗുരുവായൂർ അപ്പന്റെയും ചിത്രത്തിനൊപ്പം പദ്മരാജന്റെ ചിത്രം വെച്ചിരിക്കുന്നത്. അതുപോലെ തന്നെ തനിക് ഏറ്റവും ഇഷ്ടപെട്ട ചെണ്ട കൊട്ട് പഠിപ്പിച്ചതിൽ നാട്ടിലെ ആദ്യമായി തന്നെ പഠിപ്പിച്ച ഗുരു മുതൽ ഇന്ന് ഈ നിലയിൽ എത്തിച്ച മട്ടന്നൂർ ശങ്കരൻകുട്ടി വാദ്യരെയും താൻ ഓരോ ദിവസവും ഓർക്കാതെ ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഇവരുടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടായിട്ടുണ്ട്.

കൂടാതെ ജീവിതത്തിൽ താൻ ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കാറില്ലയെന്നു പറയുകയാണ് നടൻ ജയറാം. അതുകൊണ്ടാണ് താൻ എന്തെങ്കിലും ആവിശ്യം അറിയിച്ചാൽ മമ്മൂക്കയും ലാലേട്ടനും കമൽ സാറും ഒരു മടിയും കൂടാതെ എത്തുന്നത്. ഒരിക്കലും നമ്മൾ ആരെയും ശല്യം ചെയ്യാതെ ഇരിക്കുക എന്നാണ് ജയറാം പറയുന്നത്. അതോടൊപ്പം തന്നെ ജീവിതത്തിലെ തന്റെ എല്ലാ നല്ലതും ചേതയുമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്ന തന്റെ ഒരു വല്യേട്ടാനാണ് മമ്മൂക്കയാണ്. തുടക്കം മുതൽ വർഷങ്ങളായി തന്നെ തങ്ങൾ തമ്മിൽ അത്തരത്തിലുള്ള ഒരു ബന്ധം ആണെന്നാണ് ജയറാം പറയുന്നത്. തനറെ പരാജയങ്ങളിലും കൂടെ നിന്നപ്പോൾ മമ്മൂക്ക തന്റെ കൂടെ നിന്നിരുന്നു എന്നും ജയറാം പറയുന്നു. 

Tags:    

Similar News