''അതൊരു മനുഷ്യനൊന്നും അല്ല, ഒരു റോബോട്ട് ആണ് ''- പൃഥ്വിരാജിനെ കുറിച്ച് പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്

എമ്പുരാന്റെ ഡബ്ബിങ് അനുഭവത്തിനെ കുറിച്ച് സുരാജ് വെ‍ഞ്ഞാറമൂട്

Update: 2024-12-22 07:14 GMT

മലയാള സിനിമ ഏറ്റവും അതികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥിവിരാജ് -മോഹൻലാൽ കോംബോയുടെ എമ്പുരാൻ. ആദ്യ സംവിധാനത്തിൽ തന്നെ റെക്കോർഡുകൾ സൃഷ്‌ടിച്ച പ്രിത്വിരാജ് വീണ്ടും സംവിധാന തൊപ്പി അണിയുമ്പോൾ എങ്ങനെയായിരിക്കുമെന്ന് ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്സ് ആൻഡ് ക്ലാസ് ക്യാരക്റ്റർ ആയ അബ്രാം ഖുറേഷിയെ ഫാൻ ബോയ് എങ്ങനെ രണ്ടാം ഭാഗത്തിൽ എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളും ചർച്ചകളും നടക്കുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം എപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്.ആദ്യ ഭാഗമായ ലൂസിഫറില്‍ ഇല്ലാതിരുന്ന പല താരങ്ങളും എമ്പുരാനില്‍ ഉണ്ട്. അതിലൊരാളാണ് സുരാജ് വെ‍ഞ്ഞാറമൂട്. എമ്പുരാന്റെ ഡബ്ബിങ് അനുഭവത്തിനെ കുറിച്ച് പുതിയ ചിത്രമായ ഇ ഡി യുടെ പ്രൊമോഷനിടെ സൂരജ് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് .സുരാജ് പറയുന്നതിങ്ങനെ:

''എമ്പുരാന്‍ മിനിഞ്ഞാന്ന് ഡബ്ബ് ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് പൊളിച്ചിരിക്കുന്നത് ചെറുക്കന്‍, പൃഥ്വി. പുതിയ പൊളിയാണ്. പൃഥ്വി ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്. ചിത്രത്തിന്‍റെ സസ്പെന്‍സ് ഒന്നും ഞാന്‍ പുറത്തുവിടുന്നില്ല. എന്‍റെ ഭാഗങ്ങളും പിന്നെ അങ്ങും ഇങ്ങും നിന്നൊക്കെ കണ്ടു. നോ രക്ഷ. ഡബ്ബിംഗ് കഴിഞ്ഞ് പൃഥ്വിക്ക് മെസേജ് അയച്ചു", സുരാജ് പറയുന്നു.

കൂടാതെ സംവിധായകനായ പൃഥിരാജിനെ പറ്റിയും സുരാജ് തന്റെ അനുഭവം പങ്കുവെച്ചു ശരിക്കും. അതൊരു മനുഷ്യനൊന്നും അല്ല, ഒരു റോബോട്ട് ആണ് എന്നാണ് സുരാജ് പറഞ്ഞത്. പൃഥ്വിരാജിന് എല്ലാത്തിനെക്കുറിച്ചും നല്ല ധാരണയുണ്ട്. എല്ലാ ഡയറക്ടേഴ്സിനും ഉണ്ടെങ്കിലും ഇവിടെ നമ്മള്‍ തന്നെ ഞെട്ടിപ്പോവും. ലൊക്കേഷനിലെത്തി എടുക്കേണ്ട ഷോട്ടുകള്‍ മാത്രമാണ് എടുക്കുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും താൻ കണ്ടിട്ടില്ല. അഭിനേതാക്കളെ സംബന്ധിച്ച് സാധാരണ കട്ട് പറഞ്ഞുകഴിഞ്ഞാല്‍ ഒരു ലാഗ് ആണ്. ആ ലാഗ് പോലും പൃഥ്വിയുടെ സെറ്റില്‍ ഉണ്ടാവില്ല മൊത്തത്തില്‍ ഗംഭീര ക്രൂ ആയിരുന്നു എമ്പുരാന്റെ എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.

തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്സും, ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം അല്ലാതെ ഹിന്ദി , തമിഴ് , തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം ഇറങ്ങും. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മഞ്ജു വാര്യർ, ടോവിനോ തോമസ്, ടോവിനോ തോമസ് ,സാനിയ അയ്യപ്പൻ,ഇന്ദ്രജിത് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിദേശരാജ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. 2025ൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ എല്ലാ റെക്കോർഡുകളും പൊളിച്ചടുക്കുമെന്ന പ്രേതീക്ഷയിലാണ് സിനിമ ലോകം

Tags:    

Similar News