ഒരു ഡിറ്റക്ടീവ് ഡയറികുറിപ്പ്; സി ഐ ഡൊമിനിക്കിൻ്റെ ഡയറികുറിപ്പുകൾ ഇന്ന് മുതൽ

ഡയറിയിലെ വിവരങ്ങൾ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പോടെയാണ് പങ്കു വെച്ചിരിക്കുന്നത്.;

Update: 2025-01-15 05:23 GMT

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ജനുവരി 23 ന് ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ വളരെ കൗതുകരമായ രീതിയിൽ ഇന്ന് മുതൽ പുറത്ത് വിടുകയാണ് അണിയറ പ്രവർത്തകർ. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന തലക്കെട്ടോടെ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോര്മാറ്റിലാണ്‌ കാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകരുടെ മുന്നിൽ പങ്കു വെക്കുന്നത്.


ഡയറിയിലെ വിവരങ്ങൾ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പോടെയാണ് പങ്കു വെച്ചിരിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ജനുവരി എട്ടിന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നല്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി നടത്തുന്ന രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രസകരമായ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

Tags:    

Similar News