മാട്ടുപൊങ്കലിൽ ആഘോഷത്തിൽ അപ്ഡേറ്റിയുമായി വാടിവാസൽ; ചിത്രീകരണം ഉടൻ ഉണ്ടാകുമോ ?

Update: 2025-01-15 08:10 GMT

സൂര്യയും തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് വാടിവാസൽ. തുടക്കം മുതലേ ചിത്രം വൻ ചർച്ചാവിഷയമാണ്. 2019 ൽ ആയിരുന്നു ആരാധകർ കാത്തിരിക്കുന്ന നടന്റെയും സംവിധയകനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ചിത്രത്തിനെ പറ്റി പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. ഇടയ്ക്ക് ചിത്രം ഉപേക്ഷിച്ചു എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതിനിടയിൽ വെട്രിമാരന്റെ സംവിധാനത്തിൽ വിടുതലൈ എന്ന ചിത്രം റിലീസ് ചെയുകയും മികച്ച അഭിപ്രായം നേടുകയുംചെയ്തിരുന്നു. വിടുതലൈ രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം സൂര്യ നായകനാകുന്ന വാടിവാസൽ ചിത്രീകരണം ഉണ്ടാകുമെന്നു സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. അതിനോടൊപ്പം വാടിവാസലിന്റെ പേരിൽ നടക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും സംവിധയകാൻ പറഞ്ഞിരുന്നു.

എന്നാൽ ഇന്നലെ തമിഴ് നാട്ടിൽ നടന്ന മാട്ടുപൊങ്കലിൽ ആഘോഷത്തിനോട് അനുബന്ധിച്ചു വാടിവാസലിന്റെ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് തൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ജനുവരി 15 ന് മാട്ടുപൊങ്കൽ പ്രമാണിച്ച് ചിത്രത്തിന്റെ നിർമ്മാണം വീണ്ടും നടക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.സൂര്യയും സംവിധായകൻ വെട്രിമാരനും ഒപ്പം നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കലൈപ്പുലി എസ്. താണു ഈ പ്രഖ്യാപനം നടത്തിയത്. വി ക്രിയേഷൻസിൻ്റെ ബാനറിൽ ആണ് കലൈപ്പുലി എസ്. താണു വാടിവാസൽ നിർമ്മിക്കുന്നത്.

അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, ഇത് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്ടിനോപ്പം ആരാധകർ നിരവധി കമെന്റുകളുമാണ് പങ്കുവെയ്ക്കുന്നത്.

ചിത്രം ട്രൈലോജി ആയിരിക്കാമെന്ന് സമീപകാല റിപ്പോർട്ടുകളിൽ പുറത്തുവന്നിരുന്നു. വെട്രിമാരൻ്റെ സിനിമകളുടെ മാതൃകയിലുള്ള ഒരു വിപുലീകൃത ഫോർമാറ്റിലായിരിക്കും ചിത്രം ചിത്രീകരിക്കുക.ഈ അഭ്യൂഹങ്ങൾക്ക് ഇതുവരെ നിർമ്മാതാക്കൾ പ്രതികരിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് ഉത്സവത്തിൻ്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് വാടിവാസൽ. സൂര്യയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതേസമയം, കാർത്തിക് സുബ്ബരാജിനൊപ്പം റെട്രോ എന്ന് പേരിട്ടിരിക്കുന്ന തൻ്റെ ചിത്രത്തിൻ്റെ റിലീസിന് ഒരുങ്ങുകയാണ് താരം. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ചിത്രം ഉടൻ ബിഗ് സ്‌ക്രീനുകളിൽ എത്തും.

Tags:    

Similar News