പത്തു ദിവസം ഷൂട്ടിംഗ്, നിർമ്മാണം മമ്മൂട്ടി കമ്പനി ; ഗൗതം വാസുദേവ മേനോനെ ഞെട്ടിച്ച മമ്മൂക്കയുടെ ആ ഫോൺ കോൾ
തമിഴ് സിനിമയിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധയകാൻ ആണ് ഗൗതം വാസുദേവ മേനോൻ. 2001ൽ മിന്നൽ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ മേനോൻ സംവിധാനം ആരംഭിക്കുന്നത്. ഗൗതം വാസുദേവ മേനോനും വിപുൽ ഡി ഷായും ചേർന്നാണ് മിന്നലെയുടെ കഥ എഴുതിയത്. മാധവൻ, അബ്ബാസ്, റീമ സെൻ എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ പ്രേക്ഷക പ്രെശംസ നേടിയിരുന്നു. അതിനു ശേഷം സൂര്യ നായകനായ കാക്ക കാക്ക,വേട്ടയാട് വിളയാട്, വാരണം ആയിരം , വിണ്ണൈ താണ്ടി വരുവായ, യെന്നൈ അറിന്താൽ, വെന്തു തുനിന്ദത് കാട് അങ്ങനെ തമിഴിലെ മാസ്റ്റർ പീസായ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഗൗതം വാസുദേവ മേനോന്റെ കയ്യിൽ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളത്.
ഇപ്പോൾ ഗൗതം വാസുദേവ മേനോൻ പുതുതായി സംവിധാനം ചെയ്തിരിക്കുന്നത് ഒരു മലയാള ചിത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയുന്നത് ചിത്രമാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ എങ്ങനെയാണ് മമ്മൂട്ടിയുമായി ചേർന്ന സിനിമ ചെയ്തതെന്ന് ഗൗതം വാസുദേവ മേനോൻ പങ്കുവെച്ചിരുന്നു.
''മമ്മൂക്കയുടെ തന്നെ ചിത്രമായ ബസൂക്കയിൽ ഒരു പ്രധാന വേഷത്തിൽ ഞാനും അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ സെറ്റിൽ വെച്ചാണ് സിങ്ക് സൗണ്ടിനെ പറ്റി മമ്മൂക്ക എനിക്ക് പഠിപ്പിച്ചു തരുന്നത്. ബസൂക്കയിൽ അഭിനയിക്കുന്ന സമയത്തു ഞങ്ങൾ മറ്റു സിനിമയെ പറ്റി ചർച്ച ചെയ്തിരുന്നില്ല. എന്നാൽ അതിനു ശേഷമാണ് ഒരു മലയാള സിനിമയുടെ സ്ക്രിപ്റ്റ് എനിക്ക് ലഭിക്കുന്നത്. മമ്മൂക്കയെ നായകനാക്കി ചെയ്യാം എന്ന് ഞാൻ പറഞ്ഞെങ്കിലും , അദ്ദേഹം ഈ സിനിമ ചെയ്യുമോ എന്ന് അവർക്ക് സംശയമായിരുന്നു. എന്നാൽ ഞാൻ അത് മമ്മൂക്കയുമായി സംസാരിക്കയും. വൈകുന്നേരം അറിയ്യിക്കാം എന്ന് മമ്മൂക്ക പറയുകയും ചെയ്തിരുന്നു. അതിനു ശേഷം ഞങ്ങൾ തിരിച്ചു ചെന്നൈയിൽ എത്തി. വൈകുന്നേരം ആയപ്പോൾ മമ്മൂക്ക ഫോണിൽ വിളിച്ചു നിങ്ങൾ എവിടെ എന്ന് ചോദിച്ചു . ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ, തിരിക വരാനും, പത്തു ദിവസം ഷൂട്ടിംഗ് ആണെന്നും, മമ്മൂട്ടി കമ്പനി സിനിമ നിർമ്മിക്കുമെന്നും പറഞ്ഞു. അങ്ങനെ വളരെ പെട്ടന്ന് സിനിമ ചിത്രീകരണം ആരംഭിച്ചു,അതാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. എപ്പോൾ എല്ലാം ഭംഗിയായി പൂർത്തിയായി അടുത്ത ആഴ്ച സിനിമ റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്. ''- ഗൗതം വാസുദേവ മേനോൻ പറയുന്നു.
കൂടാതെ, വേട്ടയാട് വിളയാട് പോലെ ഒരു പോലീസ് സ്റ്റോറി വർഷങ്ങൾക്ക് മുൻപ് മമ്മൂക്കയുമായി താൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്ന് അത് നടന്നില്ല എന്നും ഗൗതം വാസുദേവ മേനോൻ പറയുന്നു.
''തന്റെ അച്ഛൻ മലയാളിയും അമ്മ തമിഴും ആണ്. അച്ഛന്റെ വീട് ഒറ്റപ്പാലം ആണ്. അതുകൊണ്ട് അവിടെ പോകുമ്പോൾ മുതൽ മലയാള സിനിമകൾ താൻ കാണാറുണ്ടായിരുന്നു. മമ്മൂക്കയുടെ ന്യൂ ഡൽഹി, നേരറിയാൻ സിബിഐ പോലെ ഉള്ള ചിത്രങ്ങൾ ഡബ്ബ് പോലും ചെയ്യാതെ അന്നത്തെ കാലത്തു 100 ദിവസം തമിഴ് നാട്ടിൽ ഓടിയ ചിത്രങ്ങളാണ്. അന്ന് കോളേജിൽ പഠിക്കുമ്പോൾ മലയാളി വിദ്യാർത്ഥികളും തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. അവരോടു താൻ കണ്ട മലയാള സിനിമകളുടെ പേരുകൾ പറയുമ്പോൾ അവർ കളിയാക്കും, ആത്രേയയൊന്നും അല്ല അതിൽ കൂടുതൽ ഉണ്ടെന്നു പറഞ്ഞു.അന്ന് മുതൽ തന്നെ താനൊരു മമ്മൂക്ക ആരാധകൻ ആണെന്നും ഗൗതം വാസുദേവ മേനോൻ പറയുന്നു. ''
മമ്മൂട്ടി കമ്പനിയുടെ ആറാമത് നിർമ്മാണ സംരംഭമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ജനുവരി 23 ആഗോളതലത്തിൽ റിലീസിന് ഒരുങ്ങുകയാണ്.കോമഡി ത്രില്ലറായി എത്തുന്ന സിനിമയിൽ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ ഡൊമിനിക് ആയി ആണ് സിനിമയിൽ മമ്മൂട്ടി എത്തുക. ഗോകുൽ സുരേഷ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ സുപരിചിതയായ വിജി വെങ്കിടേഷ് , ലെന, മീനാക്ഷി, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ ദർബ്ക്ക ശിവയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ സംഗീത സംവിധായകൻ.