ഐശ്വര്യ റായിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ പ്രതികരിച്ച് അഭിഷേക് ബച്ചൻ
ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് താര ദമ്പതികൾ മൗനം പാലിച്ചിരിക്കുകയാണ്. അഭിഷേക് ബച്ചൻ്റെയും ബോളിവുഡ് നടി നമ്രത കൗറിന്റെയും പേരിൽ നടക്കുന്ന അഭ്യൂഹങ്ങൾക്കും ഇവർ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ മകന്റെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഐശ്വര്യാ റായ് മകൾ ആരാധ്യക്കൊപ്പവും, അഭിഷേക് കുടുംബത്തിന്റെ ഒപ്പവും എത്തിയത് ആണ് ഇരുവരും തമ്മിൽ പിരിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് തുടക്കം ഇട്ടത്.
എന്നാൽ കഴിഞ്ഞ മാസം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് മുംബൈയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. അതിനു ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് ഐശ്വര്യയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞു.
"നിങ്ങൾ എന്നെ എൻ്റെ പിതാവുമായി താരതമ്യം ചെയ്യുന്നുവെങ്കിൽ, നിങ്ങൾ എന്നെ ഏറ്റവും മികച്ചവനോടാണ് താരതമ്യം ചെയ്യുന്നത്. എന്നെ ഏറ്റവും മികച്ചവരുമായി താരതമ്യം ചെയ്യുന്നുവെങ്കിൽ, ഈ മഹത്തായ പേരുകൾക്കൊപ്പം പരിഗണിക്കപ്പെടാൻ ഞാൻ യോഗ്യനായിരിക്കാം. അങ്ങനെയാണ് ഞാൻ ഈ താരതമ്യങ്ങളെ കാണുന്നത്.'' അഭിഷേക് പറയുന്നു.
"എൻ്റെ മാതാപിതാക്കൾ എൻ്റെ മാതാപിതാക്കളാണ്, എൻ്റെ കുടുംബമാണ് എൻ്റെ കുടുംബം, എൻ്റെ ഭാര്യ എൻ്റെ ഭാര്യയാണ്, അവരിലും അവരുടെ നേട്ടങ്ങളിലും അവർ തുടർന്നുവരുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു."അഭിഷേക് കൂട്ടിച്ചേർത്തു,
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ച് പാർട്ടിയിൽ പങ്കെടുത്തതോടെ
വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. ദമ്പതികൾ പാർട്ടിയിൽ ഐശ്വര്യയുടെ അമ്മ ബൃന്ദ റായിയും നിർമ്മാതാവ് അനു രഞ്ജനും ഒപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമം ആയത്.