എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് വീണ്ടും മേഘ്ന

Update: 2025-02-05 12:15 GMT

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് സർജ വീണ്ടും മലയാള സിനിമ രംഗത്തേയ്ക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്. 2016 ലെ അവസാനത്തെ ചിത്രത്തിന് ശേഷം വിവാഹിതയായി, മാതൃത്വം സ്വീകരിച്ച നടി പിന്നീട അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. അടുത്തിടെ, തന്റെ കുഞ്ഞിനെ നോക്കുന്നതിനൊപ്പം ജോലി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് നടി തൻ്റെ തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി വരാനിരിക്കുന്ന രാഷ്ട്രീയ ചിത്രത്തിലൂടെ ആയിരിക്കും മേഘനയുടെ തിരിച്ചുവരവ് .ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് കയറിയ നിമിഷം തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കുകയും മേഘ്ന ചെയ്തു.ഇന്ദ്രജിത്ത് സുകുമാരനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഭിനയത്തിലേക്ക് തിരിച്ചെത്തുമ്പോഴും , തൻ്റെ കുടുംബവും പ്രത്യേകിച്ച് തൻ്റെ മകൻ-എപ്പോഴും തൻ്റെ മുൻഗണനയായി തുടരുമെന്ന് മേഘന കൂട്ടിച്ചേർത്തു. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവും ഒരേപോലെ കൊണ്ടുപോകാൻ ഉള്ള ശ്രമത്തിലാണ് താൻ എന്നും നടി പറഞ്ഞു. 23 വർഷം നീണ്ട തൻ്റെ കരിയറിനെക്കുറിച്ചും താരം പറഞ്ഞു. ചെറുപ്പത്തിൽ, ഒരു അമ്മയുടേതുൾപ്പെടെ തൻ്റെ വർഷങ്ങൾക്കപ്പുറമുള്ള വേഷങ്ങൾ എങ്ങനെ അവതരിപ്പിച്ചു എന്ന് താരം ഓർമ്മിച്ചു. താൻ ഒരിക്കലും പരീക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ഇപ്പോൾ മാതൃത്വവും ജോലിയും സന്തുലിതമാക്കുന്നത് മറ്റൊരു വെല്ലുവിളിയാണെന്നും മേഘന പറഞ്ഞു. താൻ ഇതുപോലുള്ള പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മകൻ രായനെ നടിയുടെ മാതാപിതാക്കൾ സന്തോഷത്തോടെ നോക്കുന്നു എന്നും മേഘ്ന കൂട്ടിച്ചേർത്തു .

2010ൽ വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമായ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന രാജ് മലയാള സിനിമയിലേക്ക് ആഗിരങ്ങേറ്റം നടത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 15, രഘുവുവിന്റെ സ്വന്തം റസിയ , മുല്ലമൊട്ടും മുന്തിരിച്ചാറും, ബ്യൂട്ടിഫുൾ, നമുക് പാർക്കാൻ, റെഡ് വൈൻ , മെമ്മറീസ് എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

2013 അവസാനത്തോടെ രാജാ ഹുലി എന്ന ചിത്രത്തിലൂടെ മേഘന രാജ് വീണ്ടും കന്നഡ സിനിമകളിലേക്ക് മടങ്ങി. മേഘനയുടെ കന്നഡ 2015ൽ റിലീസ് ചെയ്ത ചിത്രം ആതഗര നിരൂപകവും വാണിജ്യപരവുമായ പ്രശംസ നേടിയിരുന്നു.

ഇതിനിടയിൽ കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള 10 വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും 2018ൽ വിവാഹിതരായി.എന്നാൽ 2020 ജൂൺ 7 ന് ഹൃദയാഘാതത്തെ തുടർന്ന് സർജ മരിച്ചു. ആ സമയത്ത് മേഘന അവരുടെ കുഞ്ഞിന് വേണ്ടി ഗർഭിണി ആയിരുന്നു.

ഇതിനു ശേഷം വീണ്ടും ഇപ്പോൾ ആണ് താരം അഭിനയത്തിലേക്ക് ഇറങ്ങുന്നത് 

Tags:    

Similar News