നായികയായി അഭിനയിച്ച സിനിമയെ തെറ്റി പറഞ്ഞു; എയറിലായി പൂജ ഹെഡ്ഗെ

Update: 2025-02-05 07:50 GMT

താൻ നായികയായി അഭിനയിച്ച ഒരു സിനിമയെ തെറ്റി പറഞ്ഞു എയറിൽ കേറിയിരിക്കുകയാണ് തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെ.അല്ലു അർജുനൊപ്പം അഭിനയിച്ച അല വൈകുണ്ഠപുരമുലൂ എന്ന ചിത്രത്തെ ആണ് താരം തെറ്റിച്ചു പറഞ്ഞത്. അല്ലു അർജുനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.ചിത്രത്തിൽ നായികയായി എത്തിയത് പൂജ ഹെഡ്ഗെ ആയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു പരുപാടിയിൽ അല വൈകുണ്ഠപുരമുലൂ തമിഴ് സിനിമയായി താരം തെറ്റി പറഞ്ഞതാണ് ഇതിനു കാരണം. താരം അടുത്തിടെ നൽകിയ അഭിമുഖത്തിനിടെയാണ് സ്വന്തം സിനിമയുടെ ഭാഷയുടെ പേരിൽ ആശയക്കുഴപ്പത്തിലായത്. ഇതോടെ താരത്തെ കളിയാക്കി നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

നിരൂപകപരവും വാണിജ്യപരവുമായ വലിയ വിജയമായിരുന്നു ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. കൂടാതെ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി അല വൈകുണ്ഠപുരമുലൂ മാറി.ചിത്രം കാർത്തിക് ആര്യനെ നായകനാക്കി ഷെഹ്സാദ എന്ന പേരിൽ ഹിന്ദിയിലേയ്ക്കും റീമേയ്ക്ക് ചെയ്തിരുന്നു

അടുത്തിടെ ദേവയിൽ ഷാഹിദ് കപൂറിനൊപ്പം പ്രധാന വേഷത്തിൽ പൂജ ഹെഡ്ഗെ അഭിനയിച്ചിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ്റെ മുംബൈ പോലീസിൻ്റെ റീമേക്കാണ്. കൂടാതെ, സൂര്യയ്‌ക്കൊപ്പം റെട്രോ, വിജയ്‌ക്കൊപ്പം ജന നായകൻ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നടി ഈ വർഷം റിലീസിന് ഒരുങ്ങുന്നത്.

Tags:    

Similar News