മാർക്കോയുടെ വിജയത്തിന് ശേഷം ബോളിവുഡിൽ തിളങ്ങാൻ ഉണ്ണി മുകുന്ദൻ

Update: 2025-01-20 11:42 GMT

ഉണ്ണി മുകുന്ദൻ്റെ ആക്ഷൻ ത്രില്ലർ മാർക്കോയുടെ പാൻ-ഇന്ത്യൻ വിജയത്തിന് ശേഷം ബോളിവുഡിലും തിളങ്ങുകയാണ് താരം . മുമ്പ് മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന താരം ഇപ്പോൾ ബോളിവുഡ്, കന്നഡ സിനിമാ നിർമ്മാതാക്കൾ എന്നിവരുമായി സഹകരിക്കാൻ ഒരുങ്ങുകയാണ്. മാർക്കോ ആഗോളതലത്തിൽ 100 കോടി രൂപ നേടുകയും ,ഹിന്ദി പതിപ്പ് തന്നെ 13 കോടി രൂപ നേടുകയും ചെയ്തു. ഉണ്ണിമുകുന്ദൻ ഇതിനകം തന്നെ ഒരു ബോളിവുഡ് പ്രോജക്റ്റിനായി ചർച്ചയിലാണെന്നും അത് ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നും എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മുംബൈയിൽ മാർക്കോയുടെ പ്രമോഷനുകൾക്കിടെ ഒരു അഭിമുഖത്തിൽ, ഹൃത്വിക് റോഷനെ ഒരു ആക്ഷൻ സിനിമയിൽ സംവിധാനം ചെയ്യാനുള്ള ആഗ്രഹം ഉൾപ്പെടെയുള്ള തൻ്റെ ബോളിവുഡ് അഭിലാഷങ്ങളെക്കുറിച്ചും ഉണ്ണി തുറന്ന് പറഞ്ഞിരുന്നു.

ബോളിവുഡ് അരങ്ങേറ്റത്തിന് പുറമെ, തമിഴ് ചിത്രമായ ഗരുഡൻ സംവിധായകൻ ആർ എസ് ദുരൈ സെന്തിൽകുമാറുമായും ഒരു കന്നഡ സംവിധായകനുമായും താരം വീണ്ടും ഒന്നിക്കും. അതിനോടൊപ്പം മാർക്കോയുടെ രണ്ടാം ഭാഗം ഉണ്ടാണ് ഉണ്ടാകുമെന്നും, ചിയാൻ വിക്രമായിരിക്കും അതിൽ വില്ലനായി എത്തുക എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. വിക്രത്തിനും, മകൻ ദ്രുവ് വിക്രത്തിനും ഒപ്പം മാർക്കോയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് ഒപ്പം, ഉണ്ണിമുകുന്ദനും നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

നിഖില വിമൽ നായികയായി എത്തുന്ന വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ' ഗെറ്റ് സെറ്റ് ബേബി ' ആണ് ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം. 

Tags:    

Similar News