''ആസിഫ് നിങ്ങൾ സ്നേഹവും അർഹിക്കുന്നു''; പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ.

Update: 2025-01-19 06:54 GMT

പ്രേക്ഷകർക്കൊപ്പം, രേഖാചിത്രത്തിനെ പ്രശംസിച്ചു നടൻ ദുൽഖർ സൽമാൻ.ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനുവരി 9 ന് തീയറ്ററുകളിൽ എത്തിയ ചിത്രമാണ് രേഖാചിത്രം. ദി പ്രിസ്റ്റീന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലെർ ആണ്. മേക്കിംഗ് കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരെയധികം സ്നേഹം നേടിയ ചിത്രത്തിനെ ഇപ്പോൾ പല താരങ്ങളും പ്രശംസിക്കുകയാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രേഖാചിത്രത്തിനെ പ്രശംസിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ മുഴുവൻ ടീമിനെയും താരം അഭിനതിക്കുകയും ചെയ്തു.

തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ദുൽഖർ സൽമാന്റെ കുറിപ്പ് ഇങ്ങനെ “"രേഖാചിത്രം എന്ന അതി ഗംഭീരമായൊരു സിനിമ കണ്ടു ! നിങ്ങൾ ചിത്രം കണ്ടില്ലെങ്കിൽ ഉറപ്പായും പോയി കാണണം. ഇതൊരു ത്രില്ലറാണ്, ഒരുപാട് നിഗൂഢതയുണ്ട് ഈ ചിത്രത്തിന്. അതിലുപരി മലയാളം സിനിമാപ്രേമികൾക്ക് ഒരു ടൺ ഗൃഹാതുരത്വം ഈ സിനിമയിലുണ്ട്. അതിനോടൊപ്പം എൻ്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ നിന്നുള്ള അവിശ്വസനീയമായ പ്രകടനങ്ങളും''.

“ഈ വേഷത്തിലും സിനിമയിലും മനസ്സ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. ദുരൂഹത പരിഹരിക്കാനും ഒരു നിരപരാധിയായ ഇരയ്ക്ക് നീതി ലഭ്യമാക്കാനുമുള്ള നിങ്ങളുടെ ധൈര്യവും, നിരാശയിലും വേദനയിലും കഥാപാത്രം കൊണ്ട് നിങ്ങൾ ഞങ്ങളെ കാഴ്ചക്കാരാക്കി''. ആസിഫ് അലിയുടെ പ്രകടനത്തിന് പുകഴ്ത്തികൊണ്ടു ദുൽഖർ സൽമാൻ പറയുന്നു. നായിക അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരുടെ കഥാപാത്രങ്ങളെ ദുൽഖർ സൽമാൻ പ്രശംസിക്കുകയും സാങ്കേതിക ടീമിൻ്റെ അവിശ്വസനീയമായ കഴിവിൽ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു.

''രേഖയെ അവതരിപ്പിച്ച അനശ്വരയിൽ ഒരുപാട് പ്രതീക്ഷകളും നിഷ്കളങ്കതയും ഉണ്ടായിരുന്നു. വിൻസന്റായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മനോജേട്ടാ നിങ്ങൾ കാഴ്ചവച്ചത്. വിൻസന്റ് ശരിക്കും ഭയപ്പെടുത്തി. മറ്റെല്ലാ അഭിനേതാക്കളും അതി ​ഗംഭീരമായിരുന്നു. എല്ലാവരുടെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ ടെക്നീഷ്യൻസിന്റെയും പ്രകടനം  മാതൃകാപരമാണ്. ഇനിയും ഇത്തരം മികച്ച വർക്കുകൾ മലയാളത്തിന് സമ്മാനിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ." ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറയുന്നു.

ആസിഫ് അലിയും രേഖാചിത്രം മുഴുവൻ ടീമും പാൻ ഇന്ത്യൻ സ്റ്റാറിന്റെ ഈ വിലയേറിയ അഭിനധന കുറിപ്പ് പങ്കുവെച്ചിരുന്നു.

നേരത്തെ തെന്നിന്ധ്യൻ താരം കീർത്തി സുരേഷും, സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും അടക്കം നിരവധി താരങ്ങൾ രേഖാചിത്രം കണ്ടു അഭിനധങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം രേഖാചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 40 കോടി ആണ് ചിത്രം നേടിയത്. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന പുതിയൊരു കഥപറച്ചിൽ രീതിയാണ് ചിത്രത്തിലൂടെ ജോഫിൻ ടി ചാക്കോ പരീക്ഷിച്ചിരിക്കുന്നത്.

Tags:    

Similar News