അന്നവർ 'വൺ ഹിറ്റ് വണ്ടർ' എന്ന് വിളിച്ച് പരിഹസിച്ചു. ഇന്നയാൾ എത്തി നിൽക്കുന്നത് സമാനതകളില്ലാത്ത ഉയരത്തിൽ
തന്റെ സിനിമാ യാത്രയെക്കുറിച്ച് ബോളിവുഡ് നടൻ ആമിർഖാൻ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ സന്തുഷ്ടനല്ലായിരുന്നെന്നും പലപ്പോഴും മനസ്സും ഹൃദയവും തകർന്നിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
"മിസ്റ്റർ പെർഫക്ഷനിസ്റ്റ്" എന്ന വിശേഷണത്തിന് അദ്ദേഹത്തോളം അർഹനുള്ള മറ്റൊരു ബോളിവുഡ് സൂപ്പർസ്റ്റാർ ഉണ്ടാകില്ല. ഒട്ടുമിക്ക സിനിമകളും മികച്ച കഥാപാത്രങ്ങളും ഇന്നും നിരവധി ആരാധക പ്രശംസ നേടുന്നവയാണ്. അതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ സിനിമകൾ മികച്ച കൊമേർഷ്യൽ വിജയവും നേടി. എന്നാൽ , ഈ സ്ഥാനം അദ്ദേഹം ഒരിക്കലും ഒരു രാത്രി കൊണ്ടോ അതിനാൽക്കൊണ്ടോ നേടിയെടുത്തതല്ല; വർഷങ്ങളോളം നീണ്ട നിരന്തര പരിശ്രമവും കഠിനാധ്വാനവും വഴിയാണ് ചലച്ചിത്ര മേഖലയിൽ അദ്ദേഹം തന്റേതായൊരു ഇടം നേടിയെടുത്തത്.
ഈ അടുത്തിടെയാണ് അമീർഖാൻ തന്റെ സിനിജീവിതത്തിലെ യാത്രകളെക്കുറിച്ച് തുറന്ന് പറഞ്ഞത്. താരം ആദ്യമായി ഒരു പ്രധാന നായകവേഷത്തിലെത്തിയ ' കയാമത്ത് സെ കയാമത്ത് തക്' എന്ന ചിത്രം മികച്ച വിജയമായിരുന്നു. തുടർന്ന് 300-400 സിനിമാ ഓഫറുകൾ അദ്ദേഹത്തെ തേടിയെത്തിയതിയതായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
സിനിമയിലേക്കെത്തിയ ആദ്യ കാലങ്ങളിൽ ഒരു സിനിമ ഒപ്പുവെക്കുകയെന്നാൽ ഇത്ര വലിയ ഉത്തരവാദിത്വമായിരിക്കുമെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ആമിർ ഖാൻ പറയുന്നത്. "ഞാൻ മൻസൂർ ഖാന്റെയും നസീർ ഹുസൈന്റെയും കൂടെ പ്രവർത്തിച്ചിരുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നാൽ, എന്റെ ആദ്യ സിനിമ ഹിറ്റായതോടെ നിരവധി ഓഫറുകൾ ലഭിച്ചു. അന്നേക്ക് തന്നെ 300-400ഓളം സിനിമകൾക്കുള്ള ഓഫറുകൾ വന്നിരുന്നു. പല നിർമാതാക്കളും എന്നെ കാണാൻ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുമെത്തി. ഒരു പുതുമുഖമെന്ന നിലയിൽ ഒരു സിനിമ ഒപ്പുവയ്ക്കുന്നത് ഇത്രയും വലിയ ഉത്തരവാദിത്വമാണെന്ന് എനിക്കറിയില്ലായിരുന്നു," ആമിർ പറഞ്ഞു.
"അന്നത്തെ ആവേശത്തിൽ 9- 10 സിനിമകളിൽ വരെ കരാർ ഒപ്പിട്ടതിനാൽ 3 ഷിഫ്റ്റ് വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു, ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് ആ തെറ്റ് തനിക്ക് മനസിലായത്. അതിൽ സന്തുഷ്ടനല്ലായിരുന്ന താൻ വീട്ടിൽ ചെന്നിരുന്ന് കരയുമായിരുന്നു" എന്നും അമീർഖാൻ പറയുന്നു. താൻ സ്വപ്നം കണ്ട ഒരു സംവിധായകൻ പോലും തന്നെ സമീപിച്ചിരുന്നില്ലെന്നും താരം പറയുന്നു.
എന്നാൽ തുടർച്ചയായ പരാജയങ്ങൾ താരത്തിന്റെ കരിയർ തകർത്തു എന്ന് തന്നെ പറയാം.
ലവ് ലവ് ലവ്, ആവൽ നമ്പർ, തും മേറരെ ഹോ തുടങ്ങിയ സിനിമകൾ ബോക്‌സ് ഓഫീസിൽ വൻ പരാജയമായി. അതെ തുടർന്ന് മാധ്യമങ്ങൾ അദ്ദേഹത്തെ 'വൺ-ഹിറ്റ് വണ്ടർ' എന്ന് വിളിച്ചു. എന്നാൽ താൻ ആരെയും കുറ്റം പറയുന്നില്ല എന്നാണ് അമീർഖാൻ പറയുന്നത്. തന്റെ 3 സിനിമകൾ പരാജയപ്പെട്ടതുപോലെ 6 സിനിമകൾ പരാജയപ്പെടാൻ ഇരിക്കുകയാണെന്ന് തനിക്കറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. അന്ന് അതിരുകളിൽപെട്ടുപോയ തന്റെ കരിയർ എങ്ങനെ പുറത്തുകൊണ്ടു വരുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും താരം പറയുന്നു.
എന്നാൽ ഇന്ദ്ര കുമാർ സംവിധാനത്തിൽ മാധുരി ദീക്ഷിത്തിനൊപ്പം ചെയ്ത 'ദിൽ' വൻ വിജയമായി. അങ്ങനെ അമീർഖാന്റെ ഗ്രാഫ് വീണ്ടും ഉയർന്നു. പിന്നീട്ടിങ്ങോട്ട് എത്രയെത്ര മികച്ച വേഷങ്ങൾ. ഇന്ന് സമാനതകളില്ലാത്ത നിറുപൂക്ക പ്രശംസകൾ നേടിയ താരപട്ടികയിലേക്കെത്തി നിൽക്കുമ്പോൾ അതിലേറെ കൊമേർഷ്യൽ വിജയങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്.