പുതു തലമുറയിലെ താരങ്ങളിൽ നിറയുന്ന 'സാഹസം'
ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിരവധി പുതു തലമുറക്കാരുടെ സാന്നിദ്ധ്യം ചിത്രത്തിലുണ്ടെന്നുള്ളതാണ്.
ചിത്രത്തിൽ ആക്ഷൻ ഹീറോ ആയെത്തുന്ന ബാബു ആൻ്റെണിയുടെ സാന്നിദ്ധ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം കൂടി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജ്യൂ വർഗീസ് എന്നിവരുടെ സാന്നിദ്ധ്യമാണ് അവരുടെ ഫസ്റ്റ്ലുക്കോടെ പുറത്തുവിട്ടിരിക്കുന്നത്
നരേൻ
അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ കൈയ്യൊപ്പു പതിച്ച നടനാണ് നരേൻ ജയരാജിൻ്റെ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ കടന്നുവന്ന് കൈയ്യടി നേടിയ ഈ നടൻ പിന്നീട്, തമിഴിലും തിളങ്ങി. അച്ചുവിൻ്റെ അമ്മ, ക്ലാസ്മേറ്റ്സ്, ക്യൂൻഎലിസബത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേകരുടെ ഇഷ്ടനടനായി മാറിയ ഈ നടൻ സാഹസം എന്ന ചിത്രത്തിലൂടെ വീണ്ടുംപ്രേക്ഷകരുടെ കൈയ്യടി നേടാനുള്ള ഒരുക്കത്തിലാണ്.
ശബരീഷ് വർമ്മ
സാഹസത്തിലെ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശബരീഷ് വർമ്മയാണ്. അൽഫോൻസ്പുത്രൻ സംവിധാനം ചെയ്ത നേരം എന്ന തമിഴ് ചിത്രത്തിൽക്കൂടിയാണ് ശബരീഷിൻ്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്.
ഈ ചിത്രം മലയാളത്തിൽ എത്തിയപ്പോൾ ശബരീഷ് വർമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സിജു വിൽസനായിരുന്നു. പിന്നീട് പ്രേമം എന്ന ചിത്രത്തിലഭിനയിച്ചു.
പ്രേമം എന്ന ചിത്രം ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. അക്കാലത്ത് താരതമ്യേന പുതുമുഖങ്ങൾ എന്നു പറയാവുന്നതാരങ്ങളെ അണിനിരത്തി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രം ചെറുപ്പക്കാരെ വലിയ തോതിലാണ് സ്വാധിനിച്ചത്. അവരുടെ രൂപത്തിലും, വേഷവിധാനത്തിലും, ഭാവങ്ങളിലുമൊക്കെ പ്രേമത്തിലെ കഥാപാത്രങ്ങൾ സ്വാധീനിക്കപ്പെട്ടു. അവർ അവരെ അനുകരിച്ചു വരുന്നു ഇന്നും പ്രേമത്തിലൂടെ കടന്നുവന്ന് യുവാക്കളുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ നടനാണ് ശബരീഷ് വർമ്മ. അഭിനയത്തോടൊപ്പം മറ്റൊരു മേഖലയിലും ശബരീഷ് തൻ്റെ കഴിവുകൾ തെളിയിച്ചു വരുന്നു. പ്രേമം എന്ന സിനിമയിലെ മൊത്തം ഏഴു ഗാനങ്ങളിൽഅഞ്ചെണ്ണവും രചിച്ചത് ശബരീഷാണ്. ഗാനരചയിതാവിനൊപ്പം മികച്ച ഒരു ഗായകനുമായ ശബരീഷ് പ്രേമത്തിലെഅഞ്ചു ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇരുപത്തിലേറെ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു.
അനുരാഗ കരിക്കിൻ വെള്ളം, മെംബർ രമേശൻ ഒമ്പതാം വാർഡ്, അങ്ങനെ നീളുന്നു ആ പട്ടിക. പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശബരീഷിൻ്റെ സമീപകാലത്ത് ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് കണ്ണൂർ സ്ക്വാഡ്, ടർബോ പ്രാവിൻ കൂട് ഷാപ്പ് എന്നിവ. ഇന്നിപ്പോൾ അഭിനയ രംഗത്തും, ഗാനരചയിതാവായും, ഗായകനായുമൊക്കെ തൻ്റേതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് ശബരീഷ്. സാഹത്തിലെ ശബരീഷിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.
റംസാൻ
ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് റംസാൻ. ഭിഷ്മ പർവ്വം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ ഏറെ ശ്രദ്ധേയനായി കടന്നുവന്ന റംസാൻ ഈ ചിത്രത്തിലും ഏറെ കൗതുകകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന റംസാൻ പട്ടണത്തിൽ ഭൂതം, ത്രീയിംഗ്സ്, ഡോക്ടർ ലൗ, കിഡു ഈ അടുത്ത കാലത് എന്നീ ത്രീയിംഗ്സിലും, ചിത്രങ്ങളിലും അഭിനയിച്ചു. ഡോക്ടർ ലൗ, ത്രീകിംഗ്സ് എന്നീ ചിത്രങ്ങളിൽകുഞ്ചാക്കേ ബോബൻ്റെ ചെറുപ്പകാലമാണഭിനയിച്ചത്. തീയേറ്ററുകളിൽ നിറസാന്നിദ്ധ്യത്തിലൂടെ പ്രദർശിപ്പിക്കുന്ന ഓഫീസർ ഓൺ ഡ്യൂട്ടി , റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചെറുപ്പക്കാർക്കിടയില ഹരമായി മാറിയിരിക്കുന്നു.
മികച്ച കോറിയോഗ്രാഫർ കൂടിയായ റംസാൻ രോമാഞ്ചം, മധുര മനോഹരം, എന്നീസിനിമകളുടെ പ്രൊമോ സോങ്ങിൻ്റെ കോറിയോഗ്രഫിയും നിർവ്വഹിച്ചിട്ടുണ്ട്.
ഭ്രമയുഗം സിനിമയുടെ അണിയറയിലും റംസാൻ്റെ സാന്നിധ്യമുണ്ട്.
സജിൻ ചെറുകയിൽ
സജിൻ്റെ സാന്നിദ്ധ്യം തീയേറ്ററുകളിൽ ചിരിയുടെ നിമിഷങ്ങൾ നൽകുന്നതാണ്. സാഹസം എന്ന ചിത്രത്തിൽ സജിൻ ചെറുകയിൽ തൻ്റെ സാന്നിദ്യം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ പോകുകയാണ്. 'ലില്ലി' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ തിരക്കഥാകൃത്തെന്ന നിലയിലും ഏറെ ശ്രദ്ധേയനാണ്.
അള്ള് രമേന്ദ്രൻ എന്ന ചിത്രത്തിലും, ഐ. ആം. കാതലൻ എന്ന ചിത്രത്തിൻ്റെയും തിരക്കഥാകൃത്താണ്. അങ്ങനെ ബഹുമുഖ പ്രതിഭയായ സജിൻ പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യാ, പൂവൻ, കണ്ണൂർ സ്ക്വാഡ് നല്ല നിലാവുള്ള രാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദേയനായി. ചെറുപ്പക്കാരുടെ ഇടയിലെ പ്രിയ നടന്നായി മാറിയിരിക്കുകയാണിപ്പോൾ സജിൻ. നർമ്മ കഥാപാത്രങ്ങളിലൂടെയാണ് സജിൻ ഏറെ തിളങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിൽ സജിൻ്റെ സാന്നിദ്ധ്യം നൽകുന്ന കൗതുകമെന്താണ്?
അജു വർഗീസ്
ആമുഖങ്ങൾ ഒന്നും ആവശ്യമില്ലാത്ത ഒരു നടനാണ് അജുവർഗീസ്. മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ കടന്നുവന്ന് എണ്ണിയാലൊതുങ്ങാത്ത വിധം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേഷകർക്കിടയിൽ ചിരിയും ചിന്തയും നൽകുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അജു വർഗീസ് ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മുഴുനീള കഥാപാത്രമല്ല അജുവിൻ്റേതെന്ന് സംവിധായകൻ ബിബിൻ കൃഷ്ണ വ്യക്തമാക്കി. പക്ഷെ ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ കഥാപാത്രമാണ് അജുവിൻ്റേത്.
ജീവാ ജോസഫ്
ടെലിവിഷൻ ആംഗറിംഗ് മേഖലയിൽ പ്രവൃർത്തിച്ചു കൊണ്ടാണ് ജീവാ ജോസഫ് ചലച്ചിത്ര രംഗത്ത് കടന്നു വരുന്നത്. സൂര്യാടി. വി. യിലൂടെ തുടങ്ങി മഴവിൽ മനോരമ സീ ടി.വി, ഫ്‌ളവർസ് ടി.വി എന്നിവിടങ്ങളിൽ ആംഗറായി പ്രവർത്തിക്കുന്നതിനിടയിൽ അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്തെത്തി. പിന്നീട് മമ്മൂട്ടി നായകനായ പ്രീസ്റ്റ്, 21 ഗ്രാം, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പുതുതലമുറക്കാരുടെ ഇടയിൽ ഏറെ സ്ഥാനം നേടിയെടുക്കുവാൻ ജീവാ ജോസഫിനു കഴിഞ്ഞു. 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസത്തിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ബിബിൻ കൃഷ്ണ ഇപ്പോൾ സാഹചര്യമൊരുക്കിയിരിക്കുന്നത്. സാഹസത്തിലെ ജീവയുടെ കഥാപാത്രത്തിന്റെ കൗതുകമറിയാൻ തിയറ്ററിലെത്തും വരെ കാത്തിരിക്കാം.
ഇവർക്കു പുറമേ ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പൈർ പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ, ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം -ബിബിൻ ജോസഫ്.,ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് -കിരൺ ദാസ്.
(പി ആർ ഓ) വാഴൂർ ജോസ്