എമ്പുരാനിൽ പൊടി പറത്തിയെത്തുന്ന ബെൻസ് വാഗനുള്ളിൽ അബ്രഹാം ഖുറേഷിയെന്ന് ഉറപ്പിച്ച് ആരാധകർ
എമ്പുരാന്റെ ടീസർ ഉടൻ എത്തും ടീസർ റിലീസിങ്ങിന്റെ സമയത്തിലും കൗതുകം;
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് സുകുമാരന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ എമ്പുരാന്റെ ടീസർ ഉടൻ പുറത്തുവിടും. ജനുവരി 26 വൈകിട്ട് ഏഴ് ഏഴിനാണ് ടീസർ എത്തുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ മോഹൻലാലിനെ നായകനാക്കിയുള്ള പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ തുടർച്ചയാണ്.എമ്പുരാന്റെ ടീസർ റിലീസ് അനൗൻസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നതിനുശേഷം സിനിമ പ്രേമികൾക്കിടയിൽ ചർച്ചകൾ കനക്കുകയാണ്. സാധാരണ യുദ്ധ സിനിമകളിലും ഫ്ലാഷ്ബാക്ക് സിനിമകളിലും ഉപയോഗിച്ച് കാണാറുള്ള ഷാഗി അല്ലെങ്കിൽ ഷെയ്ഡി കളർ പാറ്റേൺ ആണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. പൊടിപാറിച്ചുകൊണ്ടു മുന്നിലേക്കെത്തുന്ന ബെൻസ് ജി വാഗൻ . അതിനുപിന്നിൽ നിരയായി വേറെയും വാഹനങ്ങൾ. വാഹനങ്ങൾ പരത്തുന്ന പൊടിമണ്ണ് വിതയ്ക്കുന്ന മങ്ങിയകാഴ്ചയിലാണ് ബാക്കിയുള്ള ചിത്രങ്ങളൊക്കെ കാണാൻ കഴിയുന്നത്. മുന്നിലേക്കുവരുന്ന വാഹനങ്ങൾക്ക് പിറകിൽ കുറച്ചകലെയായി ഉയർന്നു നിൽക്കുന്ന ഒരു ഗോപുരം. പിന്നെ അതെ മങ്ങിയ കാഴ്ചയിൽ തന്നെ ഇരുവശങ്ങളിലും കുറച്ചധികം പഴക്കം തോന്നിക്കുന്നതും ഒന്നിൽ കൂടുതൽ നിലകളുള്ളതുമായ കെട്ടിടങ്ങൾ. കെട്ടിടങ്ങൾക്ക് താഴെയായി പഴയതും തകർന്നതും ആയ കാറുകൾ കൂടികിടക്കുന്നുണ്ട് . ഇത്തരത്തിലാണ് പുറത്തുവിട്ടിരിക്കുന്ന ടീസർ അനൗൻസ്മെന്റ് പോസ്റ്റർ. ബെൻസ് ജി വാഗനുള്ളിൽ വന്നിറങ്ങുന്നത് അബ്രഹാം ഖുറേഷി ആയിരിക്കുമോയെന്ന കണക്കുകൂട്ടലുകലും ഊഹാപോഹങ്ങളുമാണ് ആരാധകർ നടത്തുന്നത്. പോസ്റ്റർ കണ്ടിട്ട് ഇതൊരു ഇൻട്രോ സീൻ ആകാനാണ് സാധ്യത. സാധാരണ മോഹൻലാൽ ചിത്രങ്ങളിലെ ഇൻട്രൊസീനുകൾ അതിഗംഭീരങ്ങളായിരിക്കും. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള സംശയങ്ങളും ആരാധകർക്കുണ്ട്.
എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിന്റെ ടീസർ റിലീസിങ്ങിന്റെ അന്നൗൺസ്‌മെന്റ് പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത് ഹിന്ദുസ്ഥാന്റെ ലാൻഡ്മാസ്റ്റർ ആയിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി ഉപയോഗിക്കുന്നത് ആ ഹിന്ദുസ്ഥാൻ ലാൻഡ്മാർക്ക് ആണ് . അതുകൊണ്ടു തന്നെ എമ്പുരാനിൽ അബ്രഹാം ഖുറേഷിയായി എത്തുന്ന മോഹൻലാലിന്റേതാണോ പോസ്റ്ററിലെ ബെൻസ് ജി വാഗൻ എന്ന ആരാധകരുടെ സംശയം തള്ളിക്കളയാനാകില്ല.പോസ്റ്ററിൽ ശ്രെദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ടീസർ റിലീസിങ്ങിന്റെ സമയമാണ്. ഞായറാഴ്ച വൈകിട്ട് ഏഴ് ഏഴിനാണ് ടീസർ റിലീസ് ചെയ്യുന്നത് . ഈ സമയത്തിലും, അൽപ്പം പ്രേത്യകതയുള്ളതിനാൽ അതിനുള്ളിലെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന കൗതുകവും ആരാധകർക്കുണ്ട്.
അബ്രഹാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വൻ വിജയമായ ലൂസിഫറിനു പിന്നാലെ 2019 ലാണ് എമ്പുരാന്റെ പ്രഖ്യാപനമുണ്ടായത്. 2023 ഒക്ടോബറോടു കൂടി ആരംഭിച്ച ചിത്രീകരണത്തിന് യുകെ , യുഎസ് , റഷ്യ എന്നിങ്ങനെ പ്രധാന ലക്കേഷനുൾപ്പടെ ഇരുപതോളം രാജ്യങ്ങൾ ലൊക്കേഷനുകളായി. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ടീസർ അന്നൗൺസ്‌മെന്റ് പോസ്റ്റർ കാണുമ്പോൾ അതിലെ ലൊക്കേഷൻ ഒരു വിദേശ രാജ്യത്തിന്റേതുപോലെ തോന്നിപ്പിക്കുന്നുമുണ്ട്.