''ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ'': അഭ്യർത്ഥിച്ച് കരീന കപൂർ ഖാൻ

സെയ്ഫ് അലി ഖാൻ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത വീട്ടിൽ എത്തിയത്;

Update: 2025-01-22 07:14 GMT

സെയ്ഫ് അലി ഖാൻ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയിരിക്കുകയാണ്.ഇതിനിടയിൽ തങ്ങളുടെ സ്വകാര്യതയിൽ കയറി വീടും മറ്റു കാര്യങ്ങളും ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങളോടും പാപ്പരാസികളോടും പ്രതികരിച്ചിരിക്കുകയാണ് കരീന കപൂർ. ഒരു മീഡിയ പോർട്ടലിൽ നിന്ന് ഒരു വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു.

തിങ്കളാഴ്ചയാണ് കരീന കപൂർ വീടിന് പുറത്ത് പാപ്പരാസികൾ ചിത്രീകരിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ചത് . പാപ്പരാസികൾ തങ്ങളുടെ സ്വാകാര്യതയിലേയ്ക്ക് നടത്തുന്ന കടന്നുകയറ്റത്തെ രൂക്ഷമായി വിമർശിച്ച താരം , “ഇതൊന്ന് നിര്‍ത്തു, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

നേരത്തെ, കരീന കപൂർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സംഭവത്തെക്കുറിച്ച് സ്വകാര്യത അഭ്യർത്ഥിച്ചിരുന്നു, “ഇത് ഞങ്ങളുടെ കുടുംബത്തിന് വെല്ലുവിളി നിറഞ്ഞ ദിവസമാണ്, കൂടാതെ സംഭവവികാസങ്ങൾ പ്രോസസ്സ് ചെയ്യാൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ കടന്നുപോകുമ്പോൾ,മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളിൽ നിന്നും കവറേജുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ പിന്തുണയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും, നിരന്തര പരിശോധനയും ശ്രദ്ധയും അമിതമാകുക മാത്രമല്ല, ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്വാകാര്യതയെ നിങ്ങൾ ബഹുമാനിക്കുകയും ഒരു കുടുംബമെന്ന നിലയിൽ സുഖപ്പെടുത്താനും നേരിടാനും ഞങ്ങൾക്ക് ആവശ്യമായ ഇടം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു ''എന്നായിരുന്നു നേരത്തെ കരീന പങ്കുവെച്ച പോസ്റ്റ്.

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഫക്കീർ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ജനുവരി 16 ന് പുലർച്ചെ ആണ് വീട്ടിൽ അതിക്രമിച്ച് കയറിയയാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ നടന് ഒന്നിലധികം കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അലി ഖാൻ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത വീട്ടിൽ എത്തിയത്. 

Tags:    

Similar News