ആകസ്മികമായി ഒരു സംവിധായകനായിത്തീർന്ന ആളാണ് താൻ : പൃഥ്വിരാജ് സുകുമാരൻ

Update: 2025-01-31 07:05 GMT

മലയാള സിനിമയെ ആഗോള തലത്തിൽ ശ്രെദ്ധിക്കപെടുന്ന തരത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് സംഭാവന നൽകിയ മോളിവുഡിൻ്റെ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കഴിഞ്ഞ വർഷം ഇറങ്ങിയ ഗോട്ട് ലൈഫ് , ഗൈരുവായൂർ അമ്പലനടയിൽ ബോക്‌സ് ഓഫീസിൽ വലിയ ഹിറ്റ് ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ എന്ന നിലയിലും വീണ്ടും തൻ്റെ മികവ് തെളിയിക്കാൻ എത്തുകയാണ് എമ്പുരാനിലൂടെ പൃഥ്വിരാജ്.

മലയാളത്തിന്റെ ഐക്കൺ സ്റ്റാർ ആയിരുന്ന നടൻ എങ്ങനെയാണ് സംവിധാന രംഗത്തേയ്ക്ക് എത്തിയതെന്നുള്ള കാരണം വെളിപ്പെടിത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഒരു അഭിനേതാവായി തുടരാൻ എപ്പോഴും താൽപ്പര്യമുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. യാദൃശ്ചികമായാണ് പൃഥ്വിരാജ് തൻ്റെ സംവിധാന കഴിവുകൾ കണ്ടെത്തിയത്. മാത്രമല്ല, മോഹൻലാൽ, മുരളി ഗോപി തുടങ്ങിയ താരങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചും താരം പറയുന്നു.

“ഞാൻ ഒരു ആകസ്മികമായി ഒരു സംവിധായകനായിത്തീർന്ന ആളാണ്. കാരണം ഞാൻ മോഹൻലാൽ സാറിനെ സംവിധാനം ചെയ്യുക എന്ന സ്വപ്നം കണ്ട ആളല്ല. ഞാനും മുരളിയും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുകയും ഞങ്ങൾ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു അങ്ങനെയാണ് ഈ സിനിമയിലേക്കു എത്തുന്നത്.''

പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന ചിത്രമായിരുന്നു ലൂസിഫർ. ആണ് പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്നതാണ് മാത്രമായിരുന്നു പ്രേക്ഷകർ കാത്തിരുന്നതിന് കാരണം . എന്നാൽ ഇന്ന് എമ്പുരാന്റെ കാര്യമതല്ല. പൃഥ്വിരാജ് എന്ന സംവിധായകനിലാണ് പ്രേക്ഷകരിവിടെ പ്രതീക്ഷവെക്കുന്നത്. ലൂസിഫറിന് ശേഷം ബ്രോ ഡാഡി

എന്ന ഫാമിലി കോമഡി ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യ്തിരുന്ന.

കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്ന എമ്പുരാന്റെ ടീസർ വമ്പൻ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർക്ക് നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടില്ലാത്ത, ഒരു ഹോളിവുഡ് സിനിമയുടേതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ടീസറുകളാണ് പുറത്തുവന്നിരിക്കുന്നത് . അതുകൊണ്ടു തന്നെ ആ റേഞ്ചിലുള്ള ആക്ഷൻ ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടാകാം എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. നിരവധി പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നതിനൊപ്പം തന്നെ പല പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, ടോവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കൂടാതെ ലൂസിഫറിലെ മറ്റു താരങ്ങളും ചിത്രത്തിൽ ആനി നിരക്കുന്നുണ്ട്.

Tags:    

Similar News