ഗർഭിണിയാണെന്നു വെളിപ്പെടുത്തി കരിക്ക് താരം സ്നേഹ ബാബു

'ആശംസകൾ മാത്രം പോരാ' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി.;

By :  Athul
Update: 2024-07-11 11:28 GMT

ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തി നടിയും മോഡലുമായ സ്നേഹ ബാബു. ഏറെ ആരാധകരുള്ള കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ താരം താൻ ഗർഭിണിയാണെന്ന വിവരം രസകരമായ ഒരു വിഡിയോയിലൂടെയാണ് പങ്കുവച്ചത്. 'ആശംസകൾ മാത്രം പോരാ' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി.

സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും സ്നേഹയ്ക്ക് ആശംസകൾ അറിയിച്ചു. അതേ സമയം ഈ വർഷം ആദ്യമായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ വരൻ. 'എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ' എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗ് ഉപയോഗിച്ച് രസകരമായാണ് തന്റെ ജീവിതത്തിലെ വലിയ സന്തോഷം ബാക്കി ഉള്ളവരുമായി പങ്കു വച്ചിരിക്കുന്നത്.

Tags:    

Similar News