മാർക്കോ ഇനി കാഴ്ച, കേൾവ് പരിമിതികൾ ഉള്ളവർക്കും ഒരേപോലെ ആസ്വദിക്കാം ; അപ്ഡേറ്റുമായി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്
ഓഡിയോ ഡിസ്ക്രിപ്ഷൻ, ക്ലോസ്ഡ് ക്യാപ്ഷൻ എന്നിവയാണ് മാർക്കോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉണ്ണിമുകുന്ദൻ നായകനായി ഹനീഫ് അഥേനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'മാർക്കോ'. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ ഇറങ്ങുന്ന മാർക്കോ ബിഗ് ബഡ്ജറ്റിൽ വളരെ ഹൈപ്പിൽ എത്തുന്ന ഉണ്ണിമുകുന്ദന്റെ കരിയറിലെ തന്നെ വലിയ ചിത്രമാണ്. ഡിസംബർ 20 റീലിസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
ചിത്രത്തിൽ ഓഡിയോ ഡിസ്ക്രിപ്ഷൻ, ക്ലോസ്ഡ് ക്യാപ്ഷൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുകയാണ്. കാഴ്ച പരിമിതി ഉള്ളവർക്കായി സിനിമ ആസ്വദിക്കാൻ ഉള്ള സംവിധാനം ആണ് ഓഡിയോ ഡിസ്ക്രിപ്ഷൻ. അതേപോലെ കേൾവി പരിമിതി ഉള്ളവർക്ക് സിനിമ ആസ്വദിക്കാൻ ആണ് ക്ലോസ്ഡ് ക്യാപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് ആണ് ഈ കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
'തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ മാർക്കോ എല്ലാ പ്രേഷകരിലേയ്ക്കും എത്തിക്കാനായി ഓഡിയോ ഡിസ്ക്രിപ്ഷൻ ,ക്ലോസ്ഡ് ക്യാപ്ഷൻ എന്നി സംവിധാനങ്ങൾ നിയമപ്രകാരം ചിത്രത്തിൽ ഉൾപ്പെടുത്തുന്നു. കാഴ്ച , കേൾവ് പരിമിതികൾ ഉള്ളവർക്ക് ചിത്രം ആസ്വദിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നും കൂടാതെ ഈ സംവിധാനങ്ങൾ 'മൂവി ബഫ് അക്സസ്സ് അപ്പ്ലികേഷനിലൂടെ' ലഭ്യമാകും എന്നും നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ചിത്രം ക്രിസ്മസ് റിലീസായി ആണ് ഡിസംബർ 20നു എത്തുന്നത്. പാൻ ഇന്ത്യൻ റിലീസായി 5 ഭാഷകളിൽ ചിത്രം ഗ്രാൻഡ് റിലീസായി എത്തും. ചിത്രത്തിന്റെ ടീസറും, പോസ്റ്ററുകളും, പാട്ടുകളും ഇതിനകം ഇറങ്ങി സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരുന്നു. ചിത്രം ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണിമുകുന്ദൻ കൂടാതെ ജഗദീഷ്,സിദ്ദിഖ് , അന്സണ് പോൾ, റിയാസ് ഖാൻ , യുക്തി താരജാ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2019ൽ ഹനീഫ് അഥേനിയുടെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ villan കഥാപാത്രമാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച 'മാർക്കോ'.ആ കഥാപാത്രത്തിന്റെ പ്രെക്യുഎൽ ആയി ആണ് മാർക്കോ എത്തുന്നത്.