പദേർ പഞ്ചലിയുടെ 70മത് ആഘോഷങ്ങൾക്ക് തുടക്കമായി
പ്രഥമ സത്യജിത് റേ നാടക പുരസ്കാരവും സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും, തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടന്നു;
സത്യജിത് റെയുടെ പദേർ പഞ്ചലിയുടെ 70മത് ആഘോഷങ്ങളുടെ തുടക്കവും സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റേ നാടക പുരസ്കാരവും സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും, തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടന്നു.സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷം വഹിച്ച ചടങ്ങ് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു .SRFS ' പ്രഥമ നാടക അവാർഡ് നാടക സംവിധായകനും നടനും നിർമ്മാതാവുമായ സതീഷ് സംഗമിത്ര ഏറ്റുവാങ്ങി. സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മാധ്യമ കാര്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പ്രഭാവർമ്മ നിർവഹിച്ചു.
തുടർന്ന് കെ പി സുധീരയുടെ ജീവചരിത്രം -ഹാർട്ട് ഇൻ പ്രിൻറ് എന്ന പുസ്തകം കൊല്ലം തുളസിയും, മോക്ഷം പൂക്കുന്ന താഴ് വര എന്ന പുസ്തകം ഡോക്ടർ ഉഷാരാജാ വാര്യറും, നർമ്മ വിഭാഗം ഒ പി കൊല്ലംതുളസിയും ഏറ്റുവാങ്ങി.സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറാൻ പോകുന്ന പദേർ പാഞ്ചാലി നാടകത്തിന്റെ സ്ക്രിപ്റ്റ് രാജീവ് ഗോപാലകൃഷ്ണൻ ഡയറക്ടർ സജിൻ ലാലിന് കൈമാറി.ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു. ആർ സ്വാഗതവും അക്കാഥമി സെക്രട്ടറി അമർനാഥ് പള്ളത് കൃതഞ്ജത രേഖപ്പെടുത്തി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനമേളയും നടന്നു.