ചെറുപ്പത്തിൽ പ്രണവിനൊപ്പം കളിച്ചിരുന്നു, പിന്നീട് സംസാരിച്ചിട്ടില്ല: ദുൽഖർ

By :  Aiswarya S
Update: 2024-10-25 12:39 GMT

പ്രണവ് മോഹൻലാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകളും ജീവിത രീതിയും ഇഷ്ടമാണെന്ന് ദുൽഖർ സൽമാൻ. എന്നാൽ പ്രണവിനേക്കാൾ അടുപ്പം സുചിത്ര മോഹൻലാലുമായാണ്. പ്രണവിന്റെ സിനിമകൾ വരുമ്പോൾ അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറഞ്ഞ് സുചി ആന്റി തന്നെ വിളിക്കാറുണ്ട് എന്നാണ് ദുൽഖർ പറയുന്നത്.

പ്രണവിനെ കുട്ടിക്കാലം മുതൽ അറിയാം പ്രണവ് എന്നേക്കാൾ ഇളയതാണ്. ചെറുപ്പത്തിൽ ഒന്നിച്ചു കൂടുമ്പോൾ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിന് ശേഷം ഞാൻ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി.മുതിർന്ന ശേഷം ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോഴോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴോ വലിയ സന്തോഷമാണ്. പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും.

ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല, ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും. മുതിർന്നവരെ പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയിൽ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതരീതികൾ വളരെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ് എന്നാണ് ദുൽഖർ പറഞ്ഞത്. 

Tags:    

Similar News