അശ്ലീല പ്രയോഗങ്ങള്‍; ആറാട്ടണ്ണനെതീരെ ബാലയുടെ പരാതി

Santhosh varkey

By :  Aiswarya S
Update: 2024-07-24 12:25 GMT

കൊച്ചി: സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിkkb പൊലീസ് താക്കീത് നൽകി.

നടന്‍ ബാലയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് സന്തോഷ് വര്‍ക്കിക്ക് താക്കീത് നൽകിയത്. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പരാതി നല്‍കിയിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് 'അമ്മ'യുടെ തീരുമാനം.

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സന്തോഷ് വര്‍ക്കി നല്‍കിയ വെറൈറ്റി റിവ്യൂ ശ്രദ്ധ നേടുകയും ആറാട്ടണ്ണന്‍ എന്ന പേരില്‍ പിന്നീട് ഇയാള്‍ വൈറലായി മാറുകയുമായിരുന്നു.

Tags:    

Similar News